സി.ബി.എസ്.ഇ. സംസ്ഥാന കബഡി ടൂര്‍ണ്ണമെന്റ് (കേരളം, ലക്ഷദീപ്) ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളില്‍ ഒക്ടോബര്‍ 30, 31 തീയതികളില്‍ നടക്കുമെന്ന് സംഘാടകസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ വിവിധ ജില്ല കളില്‍ നിന്നായി 500-ല്‍പരം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. 30 ന് രാവിലെ 10 ന് അഡ്വ. മോന്‍സ് ജോസഫ് MLA ഉദ്ഘാടനം നിര്‍വ്വഹിക്കും
ലേബര്‍ ഇന്ത്യ ഗ്രൂപ്പ് ഓഫ് ചെയര്‍മാന്‍ വി.ജെ. ജോര്‍ജ്ജ് കുളങ്ങര അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ലേബര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇന്ത്യ വിദ്യാഭ്യാസ മാനേജിംഗ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ്ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും. ടൂര്‍ണ്ണമെന്റിന്റെ നടത്തിപ്പിനായി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ സുജ കെ. ജോര്‍ജ്ജ് ജനറല്‍ കണ്‍വീനറായും, ഓര്‍ഗനൈസിംഗ് സെക്രട്ടറി ആനന്ദരാജ്, സി.ബി.എസ്.ഇ. പ്രതിനിധി പ്രകാശ് എന്നിവര്‍ അംഗങ്ങളുമായ സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട.് മത്സരങ്ങള്‍ 31-ന് സമാപിക്കുമെന്ന് ഷിജോ സക്കറിയ, ജോബിന്‍ ജോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments