Latest News
Loading...

ഓങ്കോളജി ഒ.പി പുനരാരംഭിച്ചു




പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലെ ഓങ്കോളജി, ഫോറൻസിക് വിഭാഗം ഡോക്ടർമാർ സ്ഥലം മാറ്റപ്പെട്ടതിനെ തുടർന്ന് തുടർ ചികിത്സയും പോസ്റ്റ്മോർട്ടവും പ്രതിസന്ധിയിലായിരുന്നു. ക്യാൻസർ രോഗികൾക്ക് ആശ്വാസമായി ഡോക്ടർക്ക് തിരികെ നിയമനം നൽകി. സ്ഥലം മാറ്റപ്പെട്ട ഡോക്ടർ തിരികെ എത്തി ആശുപത്രിയിൽ ചാർജ് എടുക്കുകയും ചെയ്തു.


.ഡോക്ടർമാരുടെ പൊതു സ്ഥലം മാറ്റത്തെ തുടർന്നായിരുന്നു സ്ഥലം മാറ്റം .ഇതേ തുടർന്ന് രണ്ടാഴ്ച്ചയായി ക്യാൻസർ ഒ.പി വിഭാഗവും കിടത്തി ചികിത്സാ വിഭാഗവും മുടങ്ങിയിരിക്കുകയായിരുന്നു. ക്യാൻസർ ചികിത്സാകേന്ദ്രമായി ജനറൽ ആശുപത്രിയെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ ചികിത്സാ വിഭാഗത്തിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിച്ചിരുന്നത്.ഇവിടെ ക്യാൻസർ ചികിത്സ ആരംഭിച്ച ശേഷം മീനച്ചിൽ താലൂക്കിലേയും പരിസര മേഖലകളിൽ നിന്നുമായി മൂവായിരത്തിൽപരം രോഗികളാണ് ഇതിനോടകം ഇവിടെ ചികിത്സ തേടി എത്തിക്കൊണ്ടിരിക്കുന്നത് .കിടത്തി ചികിത്സയും കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകളും മരുന്നും പൂർണ്ണമായി സൗജന്യമായിട്ടാണ് ആശുപത്രിയിൽ നൽകിവരുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക വാർഡുകളുo  ഐ.സി.യുവും ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

'ഡോക്ടറുടെ സ്ഥലംമാറ്റത്തെതുടർന്ന് നടത്തിയ ഇടപെടലിനെ തുടർന്നാണ് ആരോഗ്യ വിഭാഗം ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രത്യേക താത്പര്യപ്രകാരം ഡോക്ടറെ തിരികെ എത്തിച്ച് ചികിത്സ പുനരാരംഭിക്കുന്നതെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടം പറഞ്ഞു.കഴിഞ്ഞ ജില്ലാ വികസന സമിതിയിലും വിഷയം ഉന്നയിച്ചിരുന്നു. ജോസ്.കെ.മാണി എം.പി വിഷയം ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തിരുന്നു.വിവിധ സ്പെഷ്യാലിറ്റി ചികിത്സാ വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.ഡോക്ടർ എത്തിയതോടെ ഓങ്കോളജി ഔട്ട് പേഷ്യൻ്റ് വിഭാഗം പുനരാരംഭിക്കുകയും ചെയ്തു കഴിഞ്ഞു.

രണ്ടാഴ്ച്ചയായി മുടങ്ങിക്കിടന്ന പോസ്റ്റ് മോർട്ടം പുനരാരംഭിക്കുന്നതിനും നടപടിയായി. ഈ വാഭാഗത്തിൽ ഉണ്ടായിരുന്ന ഫോറൻസിക് വിദഗ്ദനായ ഡോക്ടറും തിരികെ എത്തിയിട്ടുണ്ട്. ഡയാലിസിസ് വിഭാഗത്തിൽ നെഫ്രോളജിസ്റ്റിൻ്റെ നിയമനം അവശേഷിക്കുകയാണ്. വിവിധ സമയങ്ങളിലായി പത്തിലധികം ഡോക്ടർമാരെ ഇവിടെ നിന്നും മററ് ആശുപത്രികളിലേക്ക് മാറ്റി കൊണ്ടു പോയിരുന്നു. ഈ തസ്തികൾ എല്ലാം തിരികെ ലഭിക്കണമെന്നതാണ് ഉയരുന്ന ആവശ്യം.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments