Latest News
Loading...

വീടിന്റെ ഒരുഭാഗം തകർന്ന് ആറ്റിൽ പതിച്ചു




കനത്ത മഴ തുടരുന്നതിനിടെ പൂഞ്ഞാർ തെക്കേക്കരയിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്ന് വീടിന്റെ ഒരുഭാഗം മീനച്ചിലാറ്റിൽ പതിച്ചു. പെരിങ്ങുളം റോഡിൽ ബെവ്കോ ഔട്ട്ലറ്റ്ലെറ്റിന് സമീപം ആറ്റുതീര ത്തോട് ചേർന്ന് താമസിക്കുന്ന പാറയിൽ ജോസിന്റെ വീടാണ് തകർന്നത്. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു.


ആറോളം പേരാണ് വീട്ടിലുണ്ടായിരുന്നത്. റോഡിന് പിന്നിലായി സംരക്ഷണഭിത്തിയോട് ചേർന്നാണ് വീട് നിർമിച്ചിരിക്കുന്നത്. സംരക്ഷണഭിത്തി ആറ്റിലേയ്ക്ക് പതിച്ചതിനൊപ്പം വീടിന്റെ ഒരുഭാഗവും ആറ്റി ലേയ്ക്ക് വീണു. വീട്ടുപകരണങ്ങളും നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് അത്യാലിൽ, സെ ക്രട്ടറി സിജി, വില്ലേജ് ഓഫീസർ ഇൻ ചാർജ്ജ്, വാർഡ് മെംബർ റോജി തോമസ്  തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. വീട്ടുകാരോട് മാറി താമസിക്കാൻ നിർദേശം നല്കിയിട്ടുണ്ട്.



അതേസമയം പഞ്ചായത്ത് പരിധിയിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. രാവിലെ എട്ടര മുതൽ 4 മണി വരെയുള്ള കണക്ക് പ്രകാരം 53.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments