Latest News
Loading...

പരിപാലിക്കാം പരിസ്ഥിതിയെ... തോൽപിക്കാം പ്ലാസ്റ്റിക്കിനെ ... പദ്ധതിക്ക് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്‌കൂളിൽ തുടക്കം



 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ പ്ലാസ്റ്റിക് മലിനീകരണം ചെറുക്കുക എന്ന പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് പരിപാലിക്കാം പരിസ്ഥിതിയെ...തോൽപിക്കാം പ്ലാസ്റ്റിക്കിനെ ... എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വലിച്ചെറിയൽ മുക്ത ക്യാമ്പസ് പദ്ധതിക്കും വാകക്കാട് സ്കൂളിൽ തുടക്കംകുറിച്ചു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. 

സ്കൂൾ ക്യാമ്പസിൽ സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാൻകുഴി വൃക്ഷത്തൈ നട്ടു. നേച്ചർ ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ കൺവീനർ സാലിയമ്മ സ്കറിയയുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷം കുട്ടികൾ നട്ടുപിടിപ്പിച്ച വൃക്ഷത്തൈകൾ  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസഫ്  കുട്ടികൾക്ക് വിതരണം ചെയ്തു. 

.
വനം വകുപ്പ് നടപ്പിലാക്കുന്ന നാട്ടുമാവും തണലും പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പിടിഎ പ്രസിഡൻ്റ്  റോബിൻ അപ്രേം ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എന്നിവർ നാട്ടുമാവിൻ തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്ററും കായിക അധ്യാപകനുമായ മനു ജെയിംസ് പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. 

ജൂലിയ അഗസ്റ്റിൻ, അലൻ മാനുവൽ അലോഷ്യസ്, ജോസഫ് കെ വി, ബെന്നി ജോസഫ്, സി. പ്രീത, മനു കെ ജോസ് എന്നിവർ പ്ലാസ്റ്റിക് മലിനീകരണം ചെറുക്കുക, വലിച്ചെറിയൽ മുക്ത ക്യാമ്പസ് എന്നീ പദ്ധതികളുടെ ബോധവൽക്കരണ ക്ലാസ്സുകൾക്ക് നേതൃത്വം നല്കും.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments