Latest News
Loading...

അഴിമതി വിരുദ്ധ ജനകീയ സദസ്സ്



അഴിമതിയും തട്ടിപ്പും മുഖമുദ്രയാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ . യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ പാലാ കുരിശുപള്ളി ജംഗ്ഷനില്‍ സംഘടിപ്പിച്ച അഴിമതി വിരുദ്ധ ജനകീയ സദസ്സ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു മാണി സി കാപ്പന്‍. പരീക്ഷയെഴുതാതെ ജയിക്കാനും ഡിഗ്രി പാസാകാതെ പി.ജി അഡ്മിഷന്‍ നേടാനും കഴിയുന്നത് അഴിമതിയുടെയും, കെടുകാര്യസ്ഥതയുടെയും ഉദാഹരണങ്ങളാണ്. ഓരോ ദിവസവും തട്ടിപ്പിന്റെ പുതിയ വാര്‍ത്തകളാണ് പുറത്തു വരുന്നത്.



 ദുര്‍ഭരണത്തിലൂടെ കേരളത്തെ നരക തുല്യമാക്കിയ ഇടതു സര്‍ക്കാരിന് വരും തെരഞ്ഞെടുപ്പുകളില്‍ ജനം മറുപടി നല്‍കുമെന്നും എം.എല്‍.എ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് എന്‍ സുരേഷ് അദ്ധ്യക്ഷനായിരുന്നു. യുഡിഎഫ് നേതാക്കളായ പി.സി തോമസ്, പ്രൊഫസര്‍ സതീഷ് ചൊള്ളാനി, അഡ്വ ബിജു പുന്നത്താനം, ആര്‍ പ്രേംജി, ചാക്കോ തോമസ്, അനുപമ വിശ്വനാഥ്, അനസ് കണ്ടത്തില്‍, സജി മഞ്ഞക്കടമ്പില്‍, ജോര്‍ജ്ജ് പുളിങ്കാട്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments