Latest News
Loading...

നവാഗതരായ കുരുന്നുകൾക്ക് അക്ഷരപ്പന്തലൊരുക്കി അരുവിത്തുറ സെൻ്റ് .മേരീസ് എൽ. പി. സ്കൂൾ




പുതിയ അധ്യയന വർഷം ആരംഭിയ്ക്കുന്നതിൻ്റെ ഭാഗമായി അരുവിത്തുറ സെൻ്റ്. മേരീസ് എൽ.പി.സ്കൂളിൽ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. നവാഗതരായ കുഞ്ഞുങ്ങളുടെ പേരുകൾ അരുവിത്തുറ സെൻ്റ് മേരീസാകുന്ന വൻമരത്തിൽ പറന്നണയുന്ന പക്ഷി ക്കൂട്ടങ്ങൾക്ക് നല്കി പ്രദർശിപ്പിച്ചത് ഏവർക്കും കൗതുകം നല്കി. പൂമ്പാറ്റയിരിക്കുന്ന അക്ഷരപ്പൂക്കളും കയ്യിലേന്തി നവാഗതരായ കുട്ടികൾ സ്കൂൾ ഹാളിൽ പ്രവേശിച്ചത് മനോഹരമായ കാഴ്ചയായിരുന്നു ഹാളിൽ മുഴങ്ങിയ പ്രവേശനോത്സവഗാനം കാതുകൾക്ക് ഇമ്പം പകർന്നു. 

.തോരണങ്ങളും ബലൂണും അക്ഷരക്കാർഡുകളും കൊണ്ട് സ്കൂൾ ഹാളും പരിസരവും അലങ്കരിച്ചത് കുരുന്നുകൾക്ക് ഏറെ വിസ്മയമായി.അരുവിത്തുറ ഫൊറോന അസി.വികാരി റവ.ഫാ.ആൻ്റണി തോണക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ക്കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻമാത്യു സാർ സ്വാഗതം ആശംസിച്ചു. ഈരാറ്റുപേട്ട മുൻ സിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. 

സ്കൂളിലെ പൂർവ വിദ്യാർത്ഥിയും മഹാത്മ ഗാന്ധി സർവ്വകലാശാല ബി.എ എക്കണോമിക്സിൽ ഒന്നാം റാങ്ക് ജേതാവുമായ സൂഫിയ മുഹമ്മദ് ബഷീറിന് മെമൻ്റോ നല്കി അനുമോദിച്ചു. കുട്ടികളുടെ കലാവിരുന്ന്, ആഘോഷങ്ങൾക്ക് കൊഴുപ്പു നല്കി. ഏവർക്കും മധുരം പകരാനായ് പായസവിതരണവും നടത്തി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments