Latest News
Loading...

ഊർജ്ജ സംരക്ഷണ സന്ദേശവുമായി പൂഞ്ഞാർ സെന്റ് ആന്റണീസിലെ എസ്.പി.സി. കേഡറ്റുകൾ.


പൂഞ്ഞാർ  സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി. കേഡറ്റുകൾ സേവ് എനർജി ക്യാംപെയിന്റെ ഭാഗമായി സ്കൂളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നു. സുസ്ഥിര ഉപഭോഗം എന്ന ആശയത്തെ അടിസ്ഥാനമാക്കി മധ്യവേനൽ അവധിക്ക് നടന്ന ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ വീടുകളിലെ വൈദ്യുത ഉപഭോഗം പഠന വിഷയമാക്കുകയും എനർജി കാർഡ് തയ്യാറാക്കുകയും ചെയ്തിരുന്നു. 

അതിന്റെ തുടർ പ്രവർത്തനമായാണ് എസ്.പി.സി. കേഡറ്റുകൾതന്നെ നിർമ്മാണച്ചെലവുകൾ കണ്ടെത്തി സ്കൂളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നത്. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഈരാറ്റുപേട്ട എസ്.എച്ച്.ഒ. ബാബു സെബാസ്റ്റ്യൻ നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാ. സിബി മഞ്ഞക്കുന്നേൽ സി.എം.ഐ., വാർഡ് മെമ്പർ അനിൽകുമാർ മഞ്ഞപ്ലാക്കൽ, പ്രിൻസിപ്പാൾ വിൽസൺ ജോസഫ്, ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ടോണി തോമസ്, മരീന അബ്രാഹം എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments