Latest News
Loading...

റോഡ് നന്നാക്കിയില്ല. ഈരാറ്റുപേട്ടയിൽ കൗൺസിലറെ മർദ്ദിച്ചു




റോഡ് നന്നാക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കൗൺസിലർക്ക് മർദ്ദനം . ഡിവിഷൻ 15 ആണ് എസ്ഡിപിഐ പ്രവർത്തകൻ സാദിഖ് മർദിച്ചത്.  സഫാ അറഫാ  റോഡ് കാലങ്ങളായി തകർന്നു കിടക്കുകയാണ്. ഇതിന് എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചിരുന്നു.


രാവിലെ റോഡിലൂടെ വരുന്നതിനിടയിൽ സാദിഖ് നാസറിനെ തടഞ്ഞുനിർത്തുകയും റോഡ് പുനരുദ്ധാരണം വൈകുന്നതിൽ ചോദ്യം ഉയർത്തുകയും ആയിരുന്നു. മറുപടിയിൽ തൃപ്തനാകാതെ സാദിക്ക് നാസറിനെ കയ്യേറ്റം ചെയ്തു. കൈകളിലും കാലുകളിലും പരിക്കേറ്റ നാസർ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. 

എന്നാൽ നാസർ തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് സാദിക്ക് പറയുന്നു.  കൗൺസിലർ നാസർ വെള്ളൂപ്പറമ്പിൽ തന്നെ മർദ്ദിച്ചതായി ഓട്ടോറിക്ഷാ ഡ്രൈവർ സാദിഖ് നൽകിയ പരാതിയിലും പോലീസ് കേസെടുത്തു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments