Latest News
Loading...

എസ്എഫ്ഐ ജില്ലാ സമ്മേളനം. പൂഞ്ഞാർ ഒരുങ്ങുന്നു




പൂഞ്ഞാർ :  എസ്എഫ്ഐയുടെ 45-അം ജില്ലാ സമ്മേളനത്തിന് പൂഞ്ഞാർ ഒരുങ്ങുന്നു. മെയ് 12,13,14 തീയതികളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് ( എസ്.എം.വി.എച്.എസ്.എസ്, പനച്ചിക്കപ്പാറ) സമ്മേളനം നടക്കുന്നത്. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ നിധിഷ് നാരായണൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. 



.ജില്ലായിലെ 12 ഏരിയായിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 360 വിദ്യാർത്ഥി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഇതിൽ പകുതിയോളും വിദ്യാർത്ഥിനികളായിരിക്കും. ഇവർക്കായി പ്രത്യേക താമസ സൗകര്യമാണ് സംഘടക സമിതി തയാറാക്കിയിരിക്കുന്നത്. പൂഞ്ഞാർ ഏരിയയിൽ എസ്എഫ്ഐ ജില്ലാ സമ്മേളനം അവസാനമായി നടന്നത് 1997 ലാണ്. അന്ന് സമേളനം നടന്നതും പനച്ചിക്കപാറയിലായിരുന്നു. 


പൂർണമായും ഹരിത പ്രോട്ടോകൾ പാലിച്ചുകൊണ്ടായിരിക്കും സമ്മേളനം നടക്കുന്നതെന്നും സംഘടക സമിതി അറിയിച്ചു. വിവിധ ഏരിയായിൽ നിന്നുള്ള കപ്പി,കയർ, കൊടിമരം ജാഥകൾ 12ന് വൈകിട്ട് അഞ്ചു മണിയോടെ സമ്മേളന നഗറിലെത്തും.  

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments