Latest News
Loading...

സംവരണമില്ലാതെ കൂടുതല്‍ വനിതകള്‍ ജനപതിനിധികളായി കടന്നുവരണം:- തോമസ് ചാഴികാടന്‍ എം.പി

സംവരണമില്ലാതെ തന്നെ കൂടുതൽ വനിതകൾ ജനപ്രതിനിധികളായി കടന്നുവരണമെന്നും, എങ്കിൽ മാത്രമേ സ്ത്രീ ശാക്തീകരണം യാഥാർത്ഥ്യമാവുകയുള്ളൂ എന്നും തോമസ് ചാഴികാടൻ എം.പി. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് ചെമ്പകശ്ശേരിയും അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മീനച്ചിൽ പഞ്ചായത്ത് ചാത്തൻകുളം വാർഡിൽ വനിതാ വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റിലും, അസംബ്ലിയിലും കൂടുതൽ വനിതകൾക്ക് അവസരം നൽകണമെന്നും തോമസ് ചാഴികാടൻ എംപി പറഞ്ഞു. 26 ലക്ഷം രൂപ ഉപയോഗിച്ച് രണ്ടായിരത്തി ഇരുന്നൂറ് ചതുരശ്ര അടിയിലാണ് വനിതാവിശ്രമ കേന്ദ്രം പണിതീർത്തിരിക്കുന്നത്.


. ചാത്തൻകുളം വാർഡിൽ സർക്കാർ വകസ്ഥാപനങ്ങൾ ഇല്ലാതിരുന്നത് മൂലം പഞ്ചായത്ത് തലയോഗങ്ങൾ ചേരുന്നതിനും, ഗ്രാമസഭകൾ നടത്തുന്നതിനും സൗകര്യമില്ലായിരുന്നു. ഇപ്പോൾ അതിന് ശാശ്വതപരിഹാരം ആയിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല അധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് ചാഴികാടൻ എം.പി വനിതാ വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് ചെമ്പകശ്ശേരി, അഡ്വ.ജോസ് ടോം, എ.കെ.ചന്ദ്രമോഹൻ, കെ.പി.ജോസഫ്, രാജൻ കൊല്ലംപറമ്പിൽ, ബിനോയ് നരിതൂക്കിൽ, ബിജു ഇ.സി, മാത്യു നരിതൂക്കിൽ, ടോബി തൈപ്പറമ്പിൽ, ജെസ്സി ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ സജോ പൂവത്താനി, ലിസ്സമ്മ ഷാജൻ, ലിൻസി മാർട്ടിൻ, ബിജു ജേക്കബ്, ബിന്ദു ശശികുമാർ, നളിനി ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments