Latest News
Loading...

ലോങ്ങ്‌ മാർച്ച് സംഘടിപ്പിച്ചു



 കേന്ദ്രസർക്കാർ റബറിന് കിലോക്ക് 300 രൂപ നൽകുക എന്ന ആവിശ്യമുന്നയിച്ച് കേരള കർഷക സംഘം രാജ്ഭവന് മുൻപിൽ 25, 26 ന് നടത്തുന്ന രാപകൽ ധർണ്ണയോട് അനുബന്ധിച്ച് ലോങ്ങ്‌ മാർച്ച് സംഘടിപ്പിച്ചു. പൂഞ്ഞാർ തെക്കേക്കരയിൽ നിന്നും ആരംഭിക്കുന്ന ജാഥ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെജെ തോമസ് ഉദ്‌ഘാടനം ചെയ്തു. 


ജില്ലാ ജോയിന്റ് സെക്രട്ടറി ഷമീം അഹമദ് ക്യാപ്റ്റനും ഏരിയ സെക്രട്ടറി സികെ ഹരിഹരൻ വൈസ് ക്യാപ്റ്റനുമായിട്ടാണ് ജാഥ. ഉദുഘടന യോഗത്തിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്,രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സി എം സിറിയക്ക്, ടി എസ് സ്നേഹദ്ദനൻ, ലോക്കൽ സെക്രട്ടറിമാരായ ടി എസ് സിജു, കെ പി മധുകുമാർ, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.വി എൻ ശശിധരൻ, ജില്ലാ കമ്മിറ്റി അംഗം റോണി ജോസഫ്, ഏരിയ പ്രസിഡന്റ്‌ രമേഷ് ബി വെട്ടിമറ്റം എന്നിവർ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments