Latest News
Loading...

ഈരാറ്റുപേട്ടയിൽ എൽഡിഎഫ് റാലിയും സമ്മേളനവും ശനിയാഴ്ച




ഈരാറ്റുപേട്ട : ഇടത് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ച്  മെയ് ആറിന് എൽഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന റാലിയും പൊതു സമ്മേളനവും നടക്കും. വൈകിട്ട് ആറിന് സെൻട്രൽ ജങ്ക്ഷനിൽ നടക്കുന്ന യോഗത്തിൽ മന്ത്രിമാരായ വി എൻ വാസവൻ, റോഷി അഗസ്റ്റിൻ, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശോഭേഷ് സുധാകരൻ,

 സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പികെ ഹരികുമാർ, ലാലിച്ചൻ ജോർജ്, വിജെ ജോസഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, അഡ്വ.പി ഷാനവാസ്‌, രമ മോഹൻ, തങ്കമ്മ ജോർജുകുട്ടി, പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സികെ ശശിധരൻ, ഒപിഎ സലാം,


 ജില്ലാ കമ്മിറ്റി അംഗങ്ങളായ എംജി ശേഖരൻ, ഇ കെ മുജീബ്, കെപി പ്രമോദ്, വി ജി കുര്യാക്കോസ്, കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ പ്രൊ.ലോപ്പാസ് മാത്യു, മണ്ഡലം സെക്രട്ടറി അഡ്വ.സാജൻ കുന്നത്ത്, സോജൻ ആലക്കുളം, ഡയസ് കോകാട്ട് തുടങ്ങിയ വിവിധ എൽഡിഎഫ് നേതാക്കൾ പങ്കെടുക്കും.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments