Latest News
Loading...

റോഡിലേയ്ക്കിറക്കി പന്തലിട്ടത് ജനങ്ങളൊടുള്ള വെല്ലുവിളിയാണെന്ന് BJP



സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികൾക്കായി പാലായിൽ റോഡിലേയ്ക്കിറക്കി പന്തലിട്ടത് ജനങ്ങളൊടുള്ള വെല്ലുവിളിയാണെന്ന് BJP ജില്ലാ പ്രസിഡന്റ് ലിജിൻലാൽ. ളാലം പാലം ജംഗ്ഷനിലെ ബസ് ബേയ്കുസമീപമാണ് റോഡിലിറക്കി പന്തലിട്ടത്. ഇത് യാത്രക്കാരെ വലയ്കുകയാണെന്ന് ലിജിൻ ലാൽ പറഞ്ഞു. മേയ് ദിനാഘോഷത്തിനും ഇത്തരത്തിൽ റോഡിലിറക്കി പന്തലിട്ടിരുന്നു. 


ഗതാഗത തടസ്സമുണ്ടാകുമെന്നറിഞ്ഞ് കൊണ്ട്സിനിമാ ചിത്രീകരണത്തിനായി റോഡ് അനുവദിച്ചു നൽകുകയും പ്രശ്നം രൂക്ഷമായപ്പോൾ മുഖ്യമന്ത്രിക്കു പരാതി നൽകുകയുമാണ് നഗരസഭയിലെ LDF ഭരണ സമിതി ചെയ്തത്. 



നഗരസഭാ കാര്യാലയത്തിനു തൊട്ടു മുമ്പിൽ യാത്രാക്ലേശമുണ്ടാക്കുന്ന തരത്തിൽ റോഡിൽ പന്തലിടാനനുവദിച്ച നഗരസഭയുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ലിജിൻലാൽ പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

1 Comments

Tomy said…
സംഘീ . നിങ്ങടെ മോയീജിയും അമിട്ടും സുരുവും പോകുന്നിടത്തൊന്നും പന്തലില്ലല്ലോ അല്ലെ ? ചാണകതള്ളുമായി വരും.