Latest News
Loading...

ദളിത് ക്രിസ്ത്യന്‍സ് കേരളയുടെ പതിമൂന്നാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി



കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് കേരളയുടെ പതിമൂന്നാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. മേലുകാവ് എച്ച് ആര്‍ ഡി റ്റി സെന്ററില്‍ ആരംഭിച്ച ദ്വിദിന സമ്മേളനം സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക ബിഷപ് വി.എസ്. ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ആദിവാസി-ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ പൊതു നേതൃനിരയിലേക്ക് എത്തേണ്ടത് അനിവാര്യമാണെന്ന് ബിഷപ് പറഞ്ഞു.


.കൗണ്‍സില്‍ ഓഫ് ഒളിത് ക്രിസ്ത്യന്‍സ് കേരള  ചെയ്യര്‍മാന്‍ എസ്.ജെ സാംസണ്‍ പതാക ഉയര്‍ത്തിയതോടെയാണ് CDC പതിമൂന്നാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. തുടര്‍ന്ന് നടന്ന സമ്മേളനം സി.എസ് ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് വി.എസ് ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ആദിവാസി-ദളിത് വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും പിന്നോക്ക വിഭാഗക്കാരുടെ സാഹചര്യങ്ങളും ചൂണ്ടികാണിച്ച ബിഷപ് ആദിവാസി - ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ നേതൃനിരയിലെത്തേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചു. പിന്നോക്കക്കാര്‍ പലപ്പോഴും പിന്തള്ളപെടുകയാണ്. രണ്ട് വര്‍ഷം കഴിയുമ്പോള്‍ ഇലക്ഷന്‍ വരും. അപ്പോള്‍ സ്വാധീനം തെളിയിക്കണം. തീരുമാനമെടുക്കുന്ന സമിതികളില്‍ ആദിവാസി - ദളിത് വിഭാഗക്കാര്‍ ഉള്‍പെടണം. ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം ലഭിച്ചത് Dr അംബേദ്ക്കര്‍ ഉണ്ടായിരുന്നത് കൊണ്ടാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വിഭാഗത്തിനും ആത്യന്തികമായി അവകാശം പറയാനില്ല. എല്ലാ വിഭാഗം ആളുകള്‍ക്കും മികച്ച പൂര്‍വ്വ ചരിത്രം ഉണ്ട്. അത് തമസ്‌ക്കരിക്കുകയൊ മനപൂര്‍വ്വം ഒഴിവാക്കപെടുകയാണിപ്പോളെന്നും ബിഷപ് വി.എസ് ഫ്രാന്‍സിസ് പറഞ്ഞു.

സ്വാഗത സംഘം ചെയ്യര്‍മാന്‍ ജോര്‍ജ് മണക്കാടന്‍ അധ്യക്ഷത വഹിച്ചു. സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ട്രഷര്‍ റവ.പി.സി മാത്തുക്കുട്ടി, ഐസക് ഡേവിഡ്, അഡ്വ. കെ.ആര്‍ പ്രസാദ്, എബനേസര്‍ ഐസക്, വൈ. അനില്‍ ലാല്‍, അഡ്വ. റവ. പി.ഡി.ജോസഫ് , മേരി ജോണ്‍ ടിറ്റര്‍, അനൂപ് CM, വി.ജെ ജോര്‍ജ്, റവ. ടി.ജെ ബി ജോയി തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനം നാളെ സമാപിക്കും. ദളിത് ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും ഐക്യ വേദിയാണ് കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് കേരള.




🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments