Latest News
Loading...

വാഹനാപകടത്തിൽ മൂന്നു പേർക്ക് പരിക്ക്.



പാലാ തൊടുപുഴ  റോഡിൽ കൊല്ലപ്പള്ളിയിൽ വാഹനാപകടത്തിൽ മൂന്നു പേർക്ക് പരിക്ക്. ഇന്നലെ രാത്രി പതിനൊന്നേ മുക്കാലോടെ പാലാ ഭാഗത്തു നിന്നും തൊടുപുഴയിലേക്ക് പോയ പിക്കപ്പ് വാനും. തൊടുപുഴ ഭാഗത്തു നിന്ന് മത്സ്യം കയറ്റി നെയ്യാറ്റിൻകരയിലേക്ക് പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ തൊടുപുഴ ഇടവെട്ടി സ്വദേശികളായ ബിനോയ് (40) ഷെരീഫ് (45) എന്നിവരെയും ലോറി ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 



കൊല്ലപ്പള്ളി ടൗണിന് സമീപം അന്തീനാട് കുരിശുപള്ളിയുടെ സമീപത്താണ് അപകടമുണ്ടായത്.  ഇടിയുടെ ആഘാതത്തിൽ തകർന്ന വാഹനങ്ങൾ പാലാ ഫയർഫോഴ്സിന്റെ സഹായത്തോടെ ഹൈവേ പോലീസ് റോഡിൽ നിന്ന് മാറ്റി ഗതാഗതം പൂർവസ്ഥിതിയിലാക്കി. ഹൈവേ പോലീസ് പാലാ സബ് ഇൻസ്പെക്ടർ ജോബി ഓഫീസർ മാരായ സജീവ് കുമാർ, ജോജി തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments