വാകക്കാട്: എസ് എസ് എൽ സി പരീക്ഷയിൽ വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി. തുടർച്ചയായി 100% വിജയം നേടുന്ന സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതിയ 89 കുട്ടികളിൽ 26 കുട്ടികളും ഫുൾ എ പ്ലസ് കരസ്ഥമാക്കി.
.വാകക്കാട് സ്കൂളിൽ വിശുദ്ധ അൽഫോൻസാമ്മയുടെ അധ്യാപനത്തിന്റെ നവതി വർഷത്തിൽ ലഭിച്ച ഉന്നത വിജയത്തിൻ്റെ ആഹ്ലാദത്തിലാണ് മാനേജ്മെൻ്റും അധ്യാപകരും കുട്ടികളും മാതാപിതാക്കളും പ്രദേശവാസികളും. മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെയും അവർക്ക് മെച്ചപ്പെട്ട പരിശീലനം കൊടുത്ത അധ്യാപകരെയും മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എസ് എഫ് സി, പി റ്റി എ പ്രസിഡൻറ് റോബിൻ അപ്രേം, മാതാപിതാക്കൾ എന്നിവർ അഭിനന്ദിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments