Latest News
Loading...

അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവം മെയ് 7 മുതൽ



നാലമ്പലങ്ങളുടെ പുണ്യഭൂമിയായ രാമപുരത്തെ പൗരാണിക ക്ഷേത്രങ്ങളിൽ ഒന്നായ അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിൽ നടത്തിയ അഷ്ടമംഗലദേവപ്രശ്ന പരിഹാര കർമ്മങ്ങൾ 2023 മെയ് 5 വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിക്കും, മെയ് 7 ഞായറാഴ്ച ദേശത്തെ മുഴുവൻ ഭക്തജനങ്ങളും പങ്കെടുക്കുന്ന വിളിച്ചുചൊല്ലി പ്രായ്ശ്ചിത്തത്തോടെ അവസാനിക്കും. അന്നേദിവസം വൈകിട്ട് 8.00 മണിക്ക് കൊടികയറി 2023 മെയ് 12 വെള്ളിയാഴ്ച ആറാട്ടോടു കൂടി തിരുവുത്സവം സമാപിക്കും. പരിഹാരകർമ്മങ്ങൾക്കും തിരുവുത്സവ ചടങ്ങുകൾക്കും ക്ഷേത്രം തന്ത്രി മുഖ്യൻ തൃപ്പൂണിത്തുറ പുലിയന്നൂർ ഇല്ലത്ത് ബ്രഹ്മശ്രീ മുരളി നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി വടക്കേടത്ത് ഇല്ലത്ത് ബ്രഹ്മശ്രീ ശ്രീരാജ് വാസുദേവൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കുന്നതാണ്. 

രണ്ടാം ഉത്സവ ദിവസമായ മെയ് 8 തിങ്കളാഴ്ച വൈകിട്ട് ഏഴിന് സമാദരം എന്ന പരിപാടിയിൽ വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവരെ ആദരിക്കും. നാലര പതിറ്റാണ്ട് കാലത്തെ സാംസ്കാരിക പൊതുപ്രവർത്തനത്തിനും ആദ്ധ്യാത്മിക പ്രഭാഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുമുള്ള ഒ.എൻ.വി. സ്മരണിക പുരസ്കാരം ലഭിച്ച പി.പി. നിർമ്മലനും, ശ്രീഭരതസ്വാമി ക്ഷേത്രത്തിന്റെ സർവ്വതോന്മുഖമായ ഉന്നതിക്കുവേണ്ടി ദീർഘകാലം സേവനമനുഷ്ഠിച്ച പ്രമുഖ വ്യക്തികളായ ശ്രീരാമൻ ഇലവുംതൊട്ടിയിൽ, ശ്രീ. പി.വി. പുരുഷോത്തമൻ നമ്പൂതിരി പുതിയിടത്ത് ഇല്ലം, ശ്രീമതി രമണി ഭാസ്കരൻ തറയിൽ, ശ്രീ സോമൻ കൊറ്റുകര, ശ്രീ ശിവരാമൻ വാഴയ്ക്കൽ എന്നിവരേയും ചടങ്ങിൽ ആദരിക്കും. 

വിവിധ മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ള പ്രതിഭാശാലികളായ നിത്യ ബിനു വാഴയ്ക്കൽ (ബേസ് ബോൾ ദേശീയ ചാമ്പ്യൻ 2022), ആവണി വിജയൻ മണ്ഡപത്തിൽ (ബി.എസ്.സി. നേഴ്സിംഗ് 7-ാം റാങ്ക് രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ബാംഗ്ലൂർ), വൈശാഖ് മുരുകൻ ഇല്ലിയ്ക്കൽ (എം.ബി.ബി.എസ്. ഉന്നതവിജയം) എന്നിവരേയും 2022 ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്വാർത്ഥികളെയും യോഗത്തിൽ വച്ച് അനുമോദിക്കും. 

മെയ് 12 വെള്ളിയാഴ്ച രാവിലെ 8ന് കൊടിയിറക്ക്. തുടർന്ന് ആറാട്ട് രാവിലെ പത്തിന് 25 കലശം എന്നിവ നടക്കും. സോമനാഥൻ നായർ അക്ഷയ, കെ കെ വിനു കൂട്ടുങ്കൽ, അജിത് കുമാർ കുന്നുംപുറത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

വാർത്താസമ്മേളനം കാണാം : 


Post a Comment

0 Comments