Latest News
Loading...

നഗരസഭയിൽ സമ്പൂർണ്ണ ഉറവിട മാലിന്യ സംസ്കരണം നടപ്പിലാക്കും

 
  പാലാ നഗരസഭ പരിധിയിൽ സമ്പൂർണ്ണ ഉറവിട മാലിന്യ സംസ്കരണം നടത്തുന്നതുമായി ബന്ധപ്പെട്ട് നഗരത്തിലെ എല്ലാ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും, വ്യാപാരി വ്യവസായി സമിതി ഭാരവാഹികളും, ബേക്കറി ഓണേഴ്സ് അസോസിയേഷൻ അംഗങ്ങളുമായി ആയി ഒരു കൂടി ആലോചനാ യോഗം  തിങ്കളാഴ്ച രാവിലെ 11.30-ന്  ചെയർപേഴ്സന്റെ ചേമ്പറിൽ വച്ച് ചേർന്നു.. 

.നഗരസഭ അധ്യക്ഷ ജോസിൻ ബിനോ യോഗം ഉദ്ഘാടനം ചെയ്തു.. വൈസ് ചെയർ പേഴ്സൺ ശ്രീമതി സിജി പ്രസാദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ . ശ്രീ ഷാജു വി തുരുത്തൻ, ശ്രീ സാവിയോ കാവു കാട്ട്, ശ്രീമതി മായാ പ്രദീപ്, ശ്രീമതി ബിജി ജോജോ, കൗൺസിലർമാരായ അഡ്വക്കേറ്റ് ബിനു പുളിക്കകണ്ടം, ജോസ് ജെ ചീരാൻകുഴി, സതി ശശികുമാർ, ഷീബാ ജിയോ, ,മായാ രാഹുൽ, ആനി ബിജോയ്,ജോസ് എടേട്ടു, സിജി ടോണി, ജിമ്മി ജോസഫ്, സെക്രട്ടറി ജൂഹി മരിയ ടോം, നഗരസഭ ഹെൽത്ത്‌ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

.നഗരസഭയിലെ എല്ലാ ഭവനങ്ങളിൽ നിന്നും, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ഏപ്രിൽ മാസം മുതൽ ഹരിത കർമ്മ സേന സംഭരിച്ചു തുടങ്ങും. ജൈവ മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്ത നഗരസഭയിലെ എല്ലാ ഭവനങ്ങൾക്കും മാലിന്യ സംസ്കരണ സംവിധാനങ്ങൾ അടിയന്തരമായി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.. നഗരസഭയിലെ എല്ലാ നിവാസികളും, വ്യാപാര സ്ഥാപന ഉടമസ്ഥരും ഇക്കാര്യത്തിൽ പരമാവധി സഹകരിക്കണമ്മെന്നും, മാലിന്യങ്ങൾ അലക്ഷ്യമായി തെരുവിലും, വഴിയോരങ്ങളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നതിന്നെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments