Latest News
Loading...

പോത്ത് വിരണ്ടോടി. സാരമായി പരിക്കേറ്റത് 5 പേർക്ക്

മേലുകാവിൽ സ്ലീവാ പാതയ്ക്ക് ഇടയിൽ പോത്ത് വിരണ്ട് ഓടിയുണ്ടായ പരിഭ്രാന്തിക്കിടെ പരിക്കേറ്റത് അഞ്ച് പേർക്ക് . മൂന്നുപേരെ പോത്ത് ഇടിച്ചു വീഴ്ത്തിയപ്പോൾ രണ്ടുപേർക്ക് കയ്യാലയിൽ നിന്നും വീണാണ് പരിക്കേറ്റത്. മാറാമറ്റത്തിൽ ഡാന്റി സെബാസ്റ്റ്യന്റെ കാൽ രണ്ടിടത്ത് ഒടിഞ്ഞിട്ടുണ്ട്. 


.മേലുകാവ് സെൻറ് തോമസ് പള്ളിയിലെ ദുഃഖവെള്ളി തിരുക്കർമ്മങ്ങൾക്ക് ശേഷം മേലുകാവ് മറ്റത്തു നിന്നും കല്ലുവെട്ടം റോഡ് വഴി നടത്തിയ ശ്ലീവാ പാതയ്ക്കിടെയാണ് സംഭവം. ശ്ലീവാ പാതയിലെ മൂന്നാം സ്ഥലത്തിന് സമീപം കശാപ്പ് ശാലയ്ക്ക് അടുത്ത് കെട്ടിയിരുന്ന പോത്ത് ശബ്ദം കേട്ട് കയർ പൊട്ടിച്ചോടുകയിരുന്നു. ആളുകൾക്ക് നേരെ ഓടിയെടുത്ത പോത്തിന്റെ കുത്തേറ്റ് മൂന്നുപേർ മറിഞ്ഞുവീണു. 

.കൈയാണിയിൽ ടോമി, കൊട്ടാരത്തിൽ അനു, അഞ്ചേരിൽ ബെന്നി എന്നിവർക്കാണ് പരിക്കേറ്റത്. കയ്യാലയിൽ നിന്നും താഴേക്ക് വീണ ഡാന്റിയുടെ കാൽ രണ്ടായി ഒടിയുകയും ചെയ്തു. 

പരിക്കേറ്റ് തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സ തേടിയവരിൽ സാരമായ പരിക്കില്ലാത്തവർ ആശുപത്രി വിട്ടു. വിരണ്ടോടിയ പോത്തിനെ കശാപ്പുകാർ തന്നെ പിടിച്ചുകെട്ടി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments