Latest News
Loading...

വാര്‍ഡ് തല നിര്‍വാഹക സമിതി സംഗമവും ബോധവല്‍ക്കരണ ക്ലാസും

പാലാ നഗരസഭയില്‍ 2022 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജാഗ്രത സമിതി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ വാര്‍ഡ് തല നിര്‍വാഹക സമിതി സംഗമവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം നഗരസഭ അധ്യക്ഷ ജോസിന്‍ ബിനോ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. 
.സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാജു തുരുത്തന്‍ , സാവിയോ കാവുകാട്ട്, കൗണ്‍സിലര്‍ ബിനു പുളിക്ക കണ്ടവും ആശംസ പ്രസംഗം നടത്തി. .അഡ്വക്കേറ്റ് സെന്‍ പുതുപ്പറമ്പില്‍ നിയമ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു, യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍, അംഗന്‍വാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജാഗ്രത സമിതി പ്രവര്‍ത്തകര്‍, മുനിസിപ്പാലിറ്റി ജീവനക്കാര്‍,തുടങ്ങിയവര്‍ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments