Latest News
Loading...

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ എക്സ്റെ സൗകര്യവും

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ എക്സ്റെ സൗകര്യവും ലഭ്യമാകുന്നു. ഗവൺമെൻ്റ് ആശുപത്രിക്ക് ലഭിച്ച മെഷീനുകൾ ആശുപത്രിയിലെത്തിച്ചു. ഡോക്ടേഴ്സ് ഫോർ യു എന്ന സംഘടനയാണ് എക്സറെ മെഷീൻ സൗജന്യമായി നൽകിയത്.

സർക്കാർ അവഗണനയിൽ ബുദ്ധിമുട്ടിയിരുന്ന ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രിയിലേക്ക് അറുപത് ലക്ഷം രൂപയുടെ മെഷീനാണ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടേഴ്സ് ഫോർ യു എന്ന ജീവകാരുണ്യ സംഘടന മുഖേന ലഭിച്ചിരിക്കുന്നത്. സർക്കാർ ഫണ്ടിന് പുറമേ മറ്റെവിടെ നിന്നെങ്കിലും ആശുപത്രിക്ക് ഫണ്ട് ലഭ്യമാക്കണം എന്ന അന്വേഷണത്തിൽ നിന്നാണ് ഈ സംഘടനയുമായി ബന്ധപ്പെട്ട് മെഷീൻ ലഭ്യമാക്കാൻ കഴിഞ്ഞതെന്ന് നഗരസഭ ചെയർപേഴ്സൺ സുഹ്റാ അബ്ദുൾഖാദർ പറഞ്ഞു. 



ഹോസ്പിറ്റലിൽ എക്സറേ യൂണിറ്റ് പ്രവർത്തിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യൂണിറ്റ് സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഈ മാസം തന്നെ നിർമ്മാണ നടപടികൾ ആരംഭിക്കും. പുതുവർഷത്തിൽ എക്സ്റേ യൂണിറ്റ് പ്രവർത്തനസജ്ജമാക്കണമെന്ന ലക്ഷ്യത്തിലാണ് നഗരസഭ. യൂണിറ്റ് നിലവിൽ വരുന്നതോടെ സാധാരണക്കാരായ നിരവധി ആളുകൾക്ക് പ്രയോജനകരമാകും.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക