Latest News
Loading...

പക്ഷികളെ തേടി വിദ്യാർത്ഥികൾ

പ്രമുഖ പക്ഷിനിരീക്ഷകനായിരുന്ന ഡോ. സലിം അലിയുടെ ജന്മദിനത്തോടനുബന്ധിച്ച് വർഷംതോറും നവംബർ 12 ന് ആചരിക്കുന്ന ദേശീയ പക്ഷിനിരീക്ഷണദിനത്തിന്റെ ഭാഗമായി മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ വിദ്യാർത്ഥികളും പ്രകൃതിയിലേയ്ക്ക് പക്ഷികളെ തേടി ഇറങ്ങി. രാവിലെ 9 മുതൽ 11 വരെയായിരുന്നു പരിപാടി.

മീനച്ചിൽ നദീസംരക്ഷണസമിതി ഏകോപിപ്പിക്കുന്ന വിദ്യാർത്ഥികളുടെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന്റെ മലയിഞ്ചിപ്പാറ സ്കൂൾ യൂണിറ്റ് അംഗങ്ങളാണ് പക്ഷിനിരീക്ഷണ പരിശീലനത്തിൽ പങ്കെടുത്തത്. 

ഗ്രാമപരിസരങ്ങളിലെ പക്ഷികളെ അവയുടെ ആവാസവ്യവസ്ഥയിൽ നടന്ന് നിരീക്ഷിച്ച് മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം നേച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 'ദേ... പക്ഷി' പരിപാടിയുടെ ഭാഗമായാണ് മലയിഞ്ചിപ്പാറ സ്കൂളിലെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന് ഈ അവസരം ലഭിച്ചത്. 


കോട്ടയം നേച്ചർ സൊസൈറ്റി പ്രവർത്തകരായ പ്രദീപ് ഐമനം, ഷിബി മോസസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തിയത്. ഒൻപത് ഇനം പക്ഷികളെ നേരിട്ടും മൂന്ന് ഇനം പക്ഷികളെ സ്വരം കൊണ്ടും കുട്ടികൾ പരിചയപ്പെട്ടു. സ്കൂളിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ചുറ്റിക്കറങ്ങിയാണ് പരിശീലകരും വിദ്യാർത്ഥികളും പക്ഷികളെ തേടിയത്. സിസ്റ്റർ ലിൻസ് മേരി , റ്റിജോ ജോസഫ് , ഷൈനി ജോർജ് , എംനെൽ ലൂക്ക് മാനുവൽ , അനന്യമോൾ തോമസ് എന്നിവർ നേതൃത്വം നൽകി.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments