Latest News
Loading...

റവന്യൂ ജില്ലാ കായികമേള സമാപിച്ചു

പാലായിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായികമേളയ്ക്ക് സമാപനം. 45 സ്വർണവും 24 വെള്ളിയും ഉൾപ്പെടെ 353 പോയിന്റുകളുമായി ഈരാറ്റുപേട്ട സബ്ജില്ല ഒന്നാമത് എത്തി. 19 സ്വർണവും 17 വെള്ളിയും 163 പോയിന്റുകളുമായി പാലാ സബ്ജില്ല രണ്ടാം സ്ഥാനം നേടി. കാഞ്ഞിരപ്പള്ളിയും ചങ്ങനാശ്ശേരിയും ആണ് മൂന്നും നാലും സ്ഥാനങ്ങളിൽ.

36 സ്വർണവും 22 വെള്ളിമടക്കം 252 പോയിന്റുകളുമായി പൂഞ്ഞാർ എസ് എം വി സ്കൂൾ ബഹുദൂരം മുന്നിലെത്തി. രണ്ടാം സ്ഥാനത്ത് എത്തിയ പല സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന് 11 സ്വർണവും 10 വെള്ളിയും അടക്കം 90 പോയിന്റുകൾ ആണുള്ളത്. സെൻറ് പീറ്റേഴ്സ് കുറുമ്പനാട് മൂന്നാം സ്ഥാനത്തും പാലാ സെൻമേരിസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നാലാം സ്ഥാനത്തും എത്തി.



മാണി സി കാപ്പൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന യോഗത്തിൽ തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു സമ്മാനങ്ങൾ വിതരണം ചെയ്തു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments