Latest News
Loading...

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കുടുംബ വ്യവസ്ഥിതിയെ തകർക്കുന്നു: മാർ ജോസഫ് കല്ലറങ്ങാട്ട്

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തിൽ വ്യാപകമായി പെരുകുന്നു. സ്ഥാനമാനങ്ങൾക്കും ഭൗതിക നേട്ടങ്ങൾക്കുമായി ഏതോ ദേവപ്രീതിക്ക് മനുഷ്യൻ മനുഷ്യനെ കൊല്ലുന്ന പ്രവണത സമൂഹത്തിൽ വർദ്ധിച്ചുവരുന്നു എന്നും ഇത്തരം അന്ധവിശ്വാസങ്ങൾ അനാചാരങ്ങളും കുടുംബഭദ്രതയെ തകർക്കുന്നു എന്നും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.എസ്. എം. വൈ. എം. പാലാ രൂപതയുടെ നേതൃത്വത്തിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയായിരുന്നു പിതാവ്. 

ഒപ്പം നല്ല രാഷ്ട്രീയ ചിന്തകൾ യുവജനങ്ങൾ വളർത്തുന്നത് ജനാധിപത്യത്തെ വളർത്തുവാൻ സഹായിക്കുന്നു എന്നും സന്ദേശത്തിൽ കൂട്ടിച്ചേർത്തു. ലഹരി,സദാചാര ഗുണ്ടായിസം, ലിംഗസമത്വം, അബോർഷനെതിരെ, കുട്ടികൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമത്തിനെതിരെ, കൃഷി നാശം ,ബഫർ സോൺ , ദളിത് ക്രൈസ്തവരുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ സമീപകാലത്ത് നടന്ന സംഭവങ്ങൾ ഉദാഹരണം സഹിതം പിതാവ് സന്ദേശത്തിൽ പ്രതിപാദിച്ചു.

പൊതുസമ്മേളനത്തിൽ രൂപതയിലെ യുവജനങ്ങളുടെ രചനകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള എസ്.എം വൈ.എം രൂപത സമിതിയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന 'മറുപടി' മാസികയുടെ പ്രകാശനം പിതാവ് നിർവഹിച്ചു ഒപ്പം ലഹരിക്കെതിരെ എസ്. എം.വൈ. എം അംഗങ്ങൾ പ്രതിജ്ഞ എടുക്കുകയും ചെയ്തു. എസ്. എം. വൈ. എം. പാലാ രൂപത 
 പ്രസിഡന്റ് ജോസഫ് കിണറ്റുകര അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, എ. കെ. സി. സി. രൂപത ഡയറക്റ്റർ റവ. ഡോ. ജോർജ്‌ വർഗീസ് ഞാറക്കുന്നേൽ എന്നിവർ സംസാരിച്ചു.

 പൊതുസമ്മേളനത്തിനുശേഷം ടൗൺ ചുറ്റിയുള്ള റാലിയും ശക്തി പ്രകടനവും വിവിധ യൂണിറ്റുകളുടെ സഹകരണത്തിൽ നടത്തപ്പെട്ടു. അരുവിത്തുറ പള്ളി വികാരി റവ. ഡോ. അഗസ്റ്റിൻ പാലക്കപറമ്പിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ഫോറോനാ ഡയറക്ടർ ഫാ. ആന്റണി തോണക്കര, ഫാ.ജോസഫ് തോട്ടത്തിൽ, എ. കെ. സി. സി. രൂപത പ്രസിഡന്റ് ഇമ്മാനുവൽ നിധീരി, എസ് . എം. വൈ. എം. ജോയിൻ്റ് ഡയറക്ടർ സി.ജോസ്സ്മിത എസ്.എം.എസ്. ,വൈസ് പ്രസിഡന്റ് റിന്റു റെജി, ജനറൽ സെക്രട്ടറി ഡിബിൻ ഡൊമിനിക്ക്, ഫോറോന, യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments