Latest News
Loading...

എസ് എം വി സ്കൂളിന്റെ മുന്നേറ്റങ്ങളിൽ ചുക്കാൻ പിടിച്ച നന്ദകുമാർ വർമ്മ

എസ് എം വി സ്കൂളിന്റെ മുന്നേറ്റങ്ങളിൽ ചുക്കാൻ പിടിച്ച നന്ദകുമാർ വർമ്മ പടിയിറങ്ങുന്നു. അദ്ധ്യാപകനായും സ്കൂളിലെ പ്രധാനാദ്ധ്യാപകനായും മേളകളുടെ മികച്ച സംഘാടകനായും ജി.വി. രാജയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിൽ അതീവ ജാഗ്രതയോടെ പ്രവർത്തിച്ചയാളാണ് നന്ദകുമാർ വർമ .  

കായികകേരളത്തിന്റെ പിതാവായ കേണൽ ജിവി രാജയുടെ മാതൃവിദ്യാലയമാണ് പൂഞ്ഞാർ എസ്എംവി ഹയർ സെക്കൻഡറി സ്കൂളിൾ. സ്കൂളിന്റെ പേരും പെരുമയും ദേശീയ അന്തർ ദേശീയ തലങ്ങളിൽ എത്തിക്കുന്നതിനുള്ള പരിശ്രമങ്ങൾക്കു പൂർണ പിന്തുണയുമായി പൂഞ്ഞാർ രാജകുടുംബാംഗം കൂടിയായ ആർ. നന്ദകുമാർ വർമ്മ രംഗത്തുണ്ട്. അദ്ധ്യാപകനായും പിന്നീട് സ്കൂളിലെ പ്രധാനാദ്ധ്യാപകനായും മേളകളുടെ മികച്ച സംഘാടകനായും അദ്ദേഹം ജിവി രാജയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിൽ അതീവ ജാഗ്രതയോടെ പ്രവർത്തിച്ചു.

ഇന്ന് പൂഞ്ഞാർ എസ്എംവി ഹയർ സെക്കൻഡറി സ്കൂൾ കോട്ടയം ജില്ലയുടെ കായിക തലസ്ഥാനമെന്നറിയപ്പെടാൻ കാരണം നന്ദകുമാർ വർമ്മയുടെയും കായികാദ്ധ്യാപകൻ ജോസിറ്റ് ജോൺ വെട്ടത്തിന്റെയും ഐക്യത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ്. കുട്ടികളുടെ കായിക ഉന്നമനത്തിനായി പ്രവർത്തിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും തുടർന്നും കുട്ടികളുടെ കായിക സ്വപ്നങ്ങൾ പൂവണിയിക്കുവാൻ അവർക്കൊപ്പം ഉണ്ടാകുമെന്നും ജോസിറ്റ് ജോൺ പറഞ്ഞു. 

.കായികകേരളത്തിന് ഭാവിതാരങ്ങളെ കണ്ടെത്തുന്ന മികച്ച പരിശീലനകേന്ദ്രമാക്കി സ്കൂളിനെ മാറ്റിയതിന് പിന്നിൽ ജോസിറ്റും നന്ദകുമാർ വർമ്മയും നടത്തിയത് ഭഗീരഥപ്രയത്നങ്ങളാണ്. കായിക രംഗത്ത് കുട്ടികൾക്കായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യം ഉണ്ടെന്ന് ആർ നന്ദകുമാർ വർമ്മ പറഞ്ഞു. 



പൂഞ്ഞാർ എസ്എംവി ഹയർ സെക്കൻഡറി സ്കൂളിൽ അത്‌ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, റസലിംഗ്, നീന്തൽ എന്നിങ്ങനെ വിവിധ കായിക ഇനങ്ങളിൽ വിദഗ്ധ പരിശീലനം നൽകിവരുന്നു. 2 കോടി രൂപ മുടക്കി 6 ഏക്കർ സ്ഥലം വാങ്ങി അതിൽ ഫുട്ബോൾ ടർഫ്, സ്വിമ്മിംഗ് പൂൾ, കായിക താരങ്ങൾക്കായുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ എന്നിവയുടെ പ്രാരംഭ പ്രവർത്തന ങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments