Latest News
Loading...

റബർ സബ്സിഡി അടിയന്തരമായി അനുവദിക്കണം

കോട്ടയം: റബർ കർഷകന് സബ്‌സിഡി കൊടുക്കുമെന്നുപറഞ്ഞ് അധികാരത്തിൽ കയറിയ സർക്കാർ റബർ സബ്‌സിഡിയും ഷേമപെൻഷനും നിർത്തലാക്കിയ നടപടി അടിയന്തരമായി പുനപരിശോധിക്കണമെന്നും നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി ഉയർന്നസാഹചര്യത്തിൽ ഇടതുപക്ഷ സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞിരുന്ന ഇരുന്നൂറ്റിയമ്പതു രൂപയിയിൽ ഇരുനൂറുരൂപയെങ്കിലും അടിസ്ഥാനവിലയായി കർഷകർക്ക് നൽകണമെന്ന് കേരള ജനപക്ഷം കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.


.ഇതിന് ശാശുതപരിഹാരമായില്ലേൽ കോട്ടയം ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളും ഉപരോധിക്കാൻ യോഗം തീരുമാനിച്ചു.ജില്ലാ പ്രസിഡന്റ് സജി എസ് തെക്കേൽ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽസെക്രട്ടറി സെബി പറമുണ്ട, അഡ്വക്കേറ്റ് ജോർജ്ജുകുട്ടി കാക്കനാട്ട്,അഡ്വക്കേറ്റ്. ഷോൺ ജോർജ്ജ്,ഉമ്മച്ചൻ കൂറ്റനാൽ,പ്രഫസർ ജോസഫ് റ്റി ജോസ്, മാത്യൂ കൊട്ടാരം,ജോർജ് വടക്കൻ, റോയി മറ്റത്തിപ്പാറ,റിനീഷ് ചൂണ്ടച്ചേരി, ബാബു പൊൻമാങ്കൽ, കെ ഫ് കുര്യൻ സിറിൾ, നരിക്കുഴി,ബീനിമ്മ ഫ്രാൻസിസ്,ജൊജോ കുഴിവേലി സച്ചിൻ ജെയിംസ് എന്നിവർ പ്രസംഗിച്ചു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments