Latest News
Loading...

'ഖത്തർ ടു മരങ്ങാട്ടുപിള്ളി' പ്രശ്നോത്തരി മത്സരം ശ്രദ്ധേയമായി

ഫുട്ബോൾ മാമാങ്കത്തെ വരവേൽക്കുന്നതിനായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'മരങ്ങാട്ടുപള്ളി ടു ദോഹ' എന്ന് പേരിട്ട ക്യാമ്പയിന് തുടക്കം കുറിച്ചുകൊണ്ട് പ്രശ്നോത്തരി മത്സരം നടത്തി. പൂർണ്ണമായും ഫുട്ബോളിനെ ആസ്പദമാക്കി തയ്യാറാക്കിയ 'ഖത്തർ ടു മരങ്ങാട്ടുപിള്ളി' എന്ന പേരിലുള്ള ക്വിസ് മത്സരം നവംബർ 11ന് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. യു. പി, എച്ച്. എസ്, ഹയർ സെക്കൻഡറി തലത്തിൽ 5 റൗണ്ടുകളിലായാണ് മത്സരം നടന്നത്. ഓരോ റൗണ്ടുകൾക്കും ഫുട്ബോളുമായി ബന്ധപ്പെട്ട പദങ്ങൾ നൽകിയത് ആകർഷണീയമായി. മത്സര വിജയികൾക്ക് 'മരങ്ങാട്ടുപള്ളി ടു ദോഹ' ക്യാമ്പയിൻ്റെ പ്രൗഢ ഗംഭീരമായ സമാപന ചടങ്ങിൽ സമ്മാനദാനം നൽകുന്നതാണ്. 

പഞ്ചായത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. ശ്രീകുമാർ എസ് കൈമൾ, അസിസ്റ്റൻറ് സെക്രട്ടറി ശ്രീ. ശ്രീകുമാർ വി. കെ, അക്കൗണ്ടൻ്റ് ശ്രീ. ജയകുമാർ കെ. പി എന്നിവർ നിയന്ത്രിച്ചു. ക്ലർക്ക് ശ്രീ. പ്രതീഷ്മോൻ ജോയി, ടെക്നിക്കൽ അസിസ്റ്റൻറ് അരുൺ ഹരിദാസ് എന്നിവർ സാങ്കേതിക സഹായം നൽകി. വൈസ് പ്രസിഡൻറ് ശ്രീമതി. നിർമ്മല ദിവാകരൻ, ഭരണസമിതി അംഗങ്ങളായ ജോസഫ് ജോസഫ്, തുളസി ദാസ്, ഉഷാ രാജു, ജാൻസി ടോജോ, സന്തോഷ് കുമാർ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെന്നറ്റ് പി മാത്യു, ലിസ്സി ജോയി, സാബു അഗസ്റ്റിൻ എന്നിവർ സന്നിഹിതരായി.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments