Latest News
Loading...

പാലാ ഉപജില്ലാ സ്കൂൾ കലോത്സവം

പാലാ ഉപജില്ലാ സ്കൂൾ കലോത്സവം,നവംബർ 16,17,18 തീയതികളിൽ പാലാ മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
കലോത്സവത്തിന് മുന്നോടിയായുള്ള വിളംബര ഘോഷയാത്ര പാലാ എ. ഇ. ഒ. കെ. വി ശ്രീകല ഉൽഘാടനം ചെയ്തു. ജനറൽ കൺവീനർ ലിൻസി എം അഗസ്റ്റിൻ, ഹെഡ്മിസ്ട്രസ്സ് മേരികുട്ടി ജോസഫ്,സാജു മന്തോട്ടം ,സുനിൽ കുമാർ, പി. വി അനിൽ കുമാർ,ബെന്നി മത്യൂ,രാജൻ സെബാസ്റ്റ്യൻ, കേ . അർ സുനിൽ എന്നിവർ പ്രസംഗിച്ചു.


കേരളീയ വേഷത്തിൽ അണിനിരന്ന നൂറു കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത ഘോഷയാത്രക്കു നാടൻ കലാരൂപങ്ങൾ മാറ്റുകൂട്ടി. കെ. ജി അനിൽകുമാർ, കേ ശ്രീകല, പി. എന് വിഷ്ണു,അനിൽ സെബാസ്റ്റ്യൻ,ആൻ്റണി രാജു, എൻ രവി,ബോബി തെരേസ, ദീപാ സെബാസ്റ്റ്യൻ, നിഷ സെബാസ്റ്റ്യൻ, രീനമോൾ എബ്രഹാം, അശ്വതി,വേണു തുടങ്ങിയവർ നേതൃത്വം നല്കി
ബുധനാഴ്ച ഉച്കഴിഞ്ഞ് 3 മണിക്ക് മാണി സി കാപ്പൻ കലോത്സവം ഉൽഘാടനം ചെയ്യൂം, തോമസ് ചഴിക്കാടൻ എം. പി മുഖ്യാഥിതി ആയിരിക്കും. പാലാ മുൻസിപ്പൽ ടൗൺ ഹാൾ, ലാളം പള്ളി പാരീഷ് ഹാൾ , ഗവ. സ്കൂൾ ഓഡിറ്റോറിയം എന്നീ വേദികളിലായി നടക്കുന്ന കലോത്സവത്തിൽ 62 സ്കൂളുകളിൽനിന്ന് രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് പബ്ലിസിറ്റി കൺവീനർ സാജു മാന്തോട്ടം അറിയിച്ചു

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments