Latest News
Loading...

നഗര സഭാ പ്ലാറ്റിനും ജൂബിലി ഘോഷയാത്രയിൽ ആയിരങ്ങൾ അണിചേർന്നു.

പാലാ നഗരസഭ രൂപീകൃതമായിട്ട് 75 വർഷം പൂർത്തിയാക്കിയതിനോട് അനുബന്ധിച്ച് നഗരത്തിൽ നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ ആയിരങ്ങൾ ഒത്തുചേർന്ന് ആവേശക്കടലായി . പാലാ സെ.തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര ജോസ് കെ മാണി എംപി ഫ്ലാഗ് ഓഫ് ചെയ്തു . നഗര വീഥിയിലൂടെ നീങ്ങിയ ജാഥ ളാലം പാലം ചുറ്റി റിവ്വർവ്യൂറോഡ് വഴി മുനിസിപ്പൽട്ടൺ ഹാളിൽ എത്തിച്ചേർന്നു. വാദ്യമേളങ്ങളും പാലാ മരിയ സദനവും, ജനമൈത്രി പോലീസും, കെ.എം മാണി സ്മാരക ജനറൽ ആശുപത്രിയും, കൃഷി വകുപ്പും, വനിതാ ശിശു വികസനം,ഹരിത കർമ്മ സേന' കുടുംബ ശ്രീ' ഹോമിയോ ആശുപത്രി, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ അവതരിപ്പിച്ച നിശ്ചല ദൃശ്യങ്ങളും ഫ്ലാഷ് മോബുകളും റാലിക്ക് കൊഴുപ്പേകി, ഒരേ വസ്ത്രങ്ങണിഞ്ഞ നരസഭാജീവനക്കാരും കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ടീച്ചർമാർ,ആശാ വർക്കേഴ്സ്, തൊഴിലുറപ്പുകാർ, മുതലായവരും സ്പേഴ്സ് ജഴ്സി അണിഞ്ഞ കായിക താരങ്ങൾ ,റോളർ സകേറ്റിംഗ്, എൻ സി സി, സ്കൗട്ട് തുടങ്ങിയ വിഭാഗങ്ങളും റാലിയെ വർണ്ണാഭമാക്കി. .


.ടൗൺ ഹാളിൽ നടന്ന സാസ്കാരി സമ്മേളനം സാസ്കാരിക സഹകരണ വകുപ്പു മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അദ്ധ്യക്ഷനായിരുന്നു - മന്ത്രി റോഷി അഗസ്റ്റ്യൻ ലോഗോ പ്രകാശനം ചെയ്തു - ജോസ് കെ മാണി എംപി മുഖ്യ പ്രഭാഷണം നടത്തി.തോമസ് ചാഴിക്കാടൻ എം.പി ജൂബിലി സന്ദേശവും. മാണി സി കാപ്പൻ എം എൽ എ സമ്മ നദാനവും നടത്തി . സിജി പ്രസാദ് ,പ്രോ ഗ്രാം കോർഡിനേറ്റർബിജു പാലപ്പടവില്‍ , സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷാജു തുരുത്തന്‍ , ബിന്ദു മനു , ബൈജു കൊല്ലംപറമ്പില്‍ , നീനാ ചെറുവളളി, . തോമസ് പീറ്റര്‍ ,വി വി വിധ സംഘടനാ നേതാക്കളായ പ്രൊഫ.ലോപ്പസ് മാത്യു, ലാലിച്ചൻ ജോർജ്, സണ്ണി ഡേവിഡ്, സതീഷ് ചൊള്ളാനി, ,പി .എം ജോസഫ്, റോബിൻ കെ അലക്സ്, ബെന്നി മൈലാടൂർ, സിബി തോട്ടുപുറം, അനസ് കണ്ടത്തിൽ, ജോർജ് പുളിങ്കാട്, സി.പി ചന്ദ്രൻ നായർ, എം .എസ് ശശിധരൻ, ബിനു പുളിക്കണ്ടം, നഗരസഭാ കൗൺസിലർമാരായലീനാ സണ്ണി, ബിജി ജോജോ, ജോസിൻ ബിനോ, സതി ശശികുമാർ ,ജോസ് ചീരാംകുഴി ,സിജി ടോണി, ലിജി ബിജു, ജോസ് എടേട്ട്, സസ്യാ ആർ, ആനി ബിജോയി, ലിസ്സിക്കുട്ടി മാത്യു, മായാ രാഹുൽ, വി.സി പ്രിൻസ്, സാവിയോ കാവുകാട്ട്, ജിമ്മി ജോസഫ്, മായാപ്രദീപ്, ഷീബാജിയോ, നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോം തുടങ്ങിയവർ പ്രസംഗിച്ചു.രാവിലെ മുനിസിപ്പൽ ടൗൺ ഹാളിൽ കുടുംബശ്രീ 25-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കലാ പരിപാടികളും സമ്മേളനവും നടന്നു. വൈകുന്നേരം പാർക്കിൽ ഡി ജെ നൈറ്റ് നടത്തി

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments