Latest News
Loading...

ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ചു.

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ സാഫിന്റെ ആഭിമുഖ്യത്തിൽ ദേശീയ വിദ്യാഭ്യാസ ദിനം സമുചിതമായി ആചരിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയും വിദ്യാഭ്യാസവിചക്ഷണനുമായിരുന്ന മൗലാനാ അബുൽ കലാം ആസാദിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതവും വീക്ഷണവും വിശകലനം ചെയ്തു കൊണ്ട് വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 

.ആസാദിന്റെ ജീവിതം വരച്ചു കാണിക്കുന്ന പ്ലാക്കാർ ഡുകളുടെ പ്രദർശനവും സംഘടിപ്പിച്ചു. ഹെഡ് മിസ്ട്രസ്സ് MP ലീന വിദ്യാഭ്യാസ മേഖലയിൽ ആസാദിന്റെ സംഭാവനകൾ എടുത്തു പറഞ്ഞു കൊണ്ട് വിദ്യാഭ്യാസ ദിന സന്ദേശം നൽകി. അധ്യാപകരായ എം.എഫ് അബ്ദുൽ ഖാദർ,മുഹമ്മദ് ലൈസൽ, അൻസാർ അലി, പി.ജി. ജയൻ , അനസ് റ്റി.എസ്, ഫാത്തിമ റഹീം, റീജ ദാവൂദ്, ഷാഹിന, ഐ ഷസിയാദ്, അനു, ബീമസലീം എന്നിവർ പങ്കെടുത്തു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments