Latest News
Loading...

പാലാ നഗരസഭ പ്ലാറ്റിനം ജൂബിലി നിറവിൽ

പാലാ നഗരസഭ പ്ലാറ്റിനം ജൂബിലി നിറവിൽ. ജൂബിലി ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ നവംബർ 21 മുതൽ 25 വരെ നടത്തപ്പെടുന്നു. നവംബർ 21-ാം തീയതി 2.30 ന് നഗരസഭ കൗൺസിൽ ഹാളിൽ നഗരസഭയുടെ കഴിഞ്ഞുപോയ 75 വർഷങ്ങൾ എന്ന വിഷയത്തിൽ സെമിനാർ നടത്തും. തുടർന്ന് പാലായിലെ പ്രമുഖ വ്യക്തികളെ തോമസ് ചാഴിക്കാടൻ എം.പി. ആദരിക്കും.

22-ാം തീയതി ചൊവ്വാഴ്ച്ച രാവിലെ 10.30 ന് കുടുബശ്രീയുടെ 25-ാം വാർഷികം ടൗൺഹാളിൽ, 2.30 ന് സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ളാലം പാലംവഴി ടൗൺ ഹാളിലേയ്ക്ക് സാംസ്കാരിക ഘോഷയാത്ര. ഘോഷയാത്രയിൽ കൗൺസിലേഴ്സ്, മുൻകൗൺസിലേഴ്സ് ജീവനക്കാർ, സാമൂഹ്യരാഷ്ട്രീയ സാംസ്കാരികനേതാക്കന്മാർ, കുടും ബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, അംഗൻവാടി ടീച്ചർമാർ, ജനമൈത്രിപോലീസ്, എൻ.സി.സി., എൻ.എസ്.എസ്, റോളർ സ്കേറ്റിംഗ്, സ്കൂൾ, കോളേജ് കുട്ടികൾ, തൊഴി ലുറപ്പ് പ്രവർത്തകർ, ആശുപത്രി ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടു ക്കും. റാലി ജോസ് കെ മാണി എം.പി, ഫ്ളാക്സ് ഓഫ് ചെയ്യും. വാദ്യമേളങ്ങൾ, നിശ്ചലദൃശ്യ ങ്ങൾ എന്നിവ റാലി മോടിപിടിപ്പിക്കും. തുടർന്ന് 3.30 ന് ടൗൺ ഹാളിൽ സാംസ്കാരിക സമ്മേളനം നടത്തും.


നഗരസഭ ചെയർമാൻ ശ്രീ. ആന്റോ ജോസ് പടിഞ്ഞാറേക്കര അധ്യക്ഷത വഹി ക്കുന്ന യോഗത്തിൽ സഹകരണ സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ. വി.എൻ. വാസവൻ സമ്മേളനം ഉൽഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റ്യൻ ലോഗോ പ്രകാശനം ചെയ്യും. ശ്രീ. ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തും. ശ്രീ. തോമസ് ചാഴിക്കാടൻ എം.പി. ജൂബിലി സന്ദേശം നൽകും, ശ്രീ മാണി സി. കാപ്പൻ എം. എൽ.എ. സമ്മാനദാനം നിർവ്വഹിക്കും. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേത ക്കന്മാർ ചടങ്ങിൽ പങ്കെടുക്കും. മുനിസിപ്പൽ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപാലങ്കാരങ്ങളാൽ മനോഹരമായും നഗരവീഥികൾ മുത്തുകുടകളാലും തോരണങ്ങളാലും അലങ്കരിക്കും. വൈകുന്നേരം 6.00 ന് മുനിസിപ്പൽ ആർ.വി. പാർക്കിൽ ഡി.ജെ. നൈറ്റ് .

വാർത്താസമ്മേളനത്തിൽ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, സിജി പ്രസാദ്, അഡ്വക്കേറ്റ് ബിനു പുളിക്കക്കണ്ടം, ഷാജു തുരുത്തൻ , ബൈജു കൊല്ലംപറമ്പിൽ , തോമസ് പീറ്റർ , ലീന സണ്ണി, സാവിയോ കാവുകാട്ട് എന്നിവർ പങ്കെടുത്തു. 

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments