Latest News
Loading...

ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന് മികച്ച നേട്ടം

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിൽ എൽ.പി യു.പി ഹൈസ്കൂൾ ഓവറോൾ ഒന്നാം സ്ഥാനവും, എൽ.പി. വിഭാഗം 61 പോയന്റുകളോടെ ഓവറോൾ ഫസ്റ്റും, 145 പോയിന്റുകളോടെ ഹൈസ്കൂൾ വിഭാഗം ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ ജേതാക്കളായി.


ഈ സ്കൂളിലെ എൽ.പി.വിഭാഗം അദ്ധ്യാപകനായ സിനു ജോസഫ് വരികൾ എഴുതി, സംഗീത അദ്ധ്യാപകനായ ഫ്രാൻസിസ് ജോസഫ് ഈണം നൽകിയ ദേശഭക്തി ഗാനം ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിൽ L.P വിഭാഗം കുട്ടികൾ ആലപിക്കുകയും,First A grade നേടുകയും ചെയ്തു.ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന്റെ അഭിമാനമായി മാറിയ അദ്ധ്യാപകർക്കും, കലാമത്സരത്തിൽ വിജയികളായ കലാപ്രതികൾക്കും, മികച്ച നേട്ടം കൈവരിക്കാൻ പരിശ്രമിച്ച അധ്യാപക അനധ്യാപകരെയും സ്കൂൾ മാനേജ്മെന്റും, അധ്യാപക രക്ഷാകർതൃ സംഘടനയും 
അനുമോദിച്ചു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments