Latest News
Loading...

പൊതുസമ്മേളനവും മനുഷ്യ ചങ്ങലയും

   വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും വ്യാപനത്തിനുമെതിരെ കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മേവട സുഭാഷ് ലൈബ്രറിയുടെ നേതൃത്വത്തിൽ മേവട ജംഗ്ഷനിൽ വച്ച് പൊതുസമ്മേളനവും മനുഷ്യ ചങ്ങലയും നടന്നു. സമ്മേളനോദ്ഘാടനം മാണി.സി. കാപ്പൻ എം.ൽ.എ. നിർവ്വഹിച്ചു. .പാലാ sho. KP. Thomson മുഖ്യപ്രഭാഷണം നടത്തി. 


.കോട്ടയം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ബാബു കെ ജോർജ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സുഭാഷ് ഗ്രന്ഥശാല സെക്രട്ടറി റ്റി.സി ശ്രീകുമാർ സ്വാഗതം ആശംസിച്ചു..ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടക്കൽ ആശംസ പ്രസംഗം നടത്തി. സംഘാടക സമിതി കൺവീനർ റ്റി. എസ് ശ്രീജിത്ത്പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മനുഷ്യചങ്ങലയിൽ മാണി സി കാപ്പൻ എംഎൽഎയും, എസ്എച്ച്ഒ. Kp ടോംസ് നും പങ്കാളികളായി. 


വിവിധ രാഷ്ട്രീയകാക്ഷി നേതാക്കളും നാട്ടുകാരും ലൈബ്രറി അംഗങ്ങളും ഓട്ടോറിക്ഷ തൊഴിലാളികളും മനുഷ്യ ചങ്ങലയിൽ പങ്കാളികളായി. അങ്ങനെ ജാതിമത വർണ്ണവർഗ ഭേദമന്യേ മേവട സ്വദേശികൾ ലഹരി വ്യാപനത്തിനെതിരെ പ്രതികരിച്ചു.
നേതൃസമിതി കൺവീനർ വേണുഗോപാൽ സമ്മേളനത്തിൽ കൃതജ്ഞത രേഖപ്പെടുത്തി.



വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments