Latest News
Loading...

'സൗജന്യ പാസ് അപമാനകരം'

എംഎൽഎമാരുടെയും എംപിമാരുടെയും , മുൻ എംഎൽഎമാരുടെയും എംപിമാരുടെയും KSRTC ബസ്സുകളിലെ സൗജന്യ യാത്ര പാസ് നിർത്തലാക്കാൻ നടപടി സ്വീകരിക്കണമെന്ന് മുൻ എംഎൽഎ പ്രൊഫസർ വി ജെ ജോസഫ് . ജനപ്രതിനിധികളെയും മുൻ ജനപ്രതിനിധികളെയും സമൂഹമധ്യത്തിൽ അപമാനിക്കാൻ ഇടവരുത്തുന്ന പാസ്സുകൾ നിർത്തലാക്കണമെന്ന് മന്ത്രി ആൻറണി രാജുവിന് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. 


.കെഎസ്ആർടിസിയുടെ ഒരു കേസ് പരിഗണിക്കുന്നതിനിടയിൽ നഷ്ടം വരുത്തി വയ്ക്കുന്ന ഇത്തരം പാസുകൾ നൽകുന്നത് എന്തിന് എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. അത്തരത്തിൽ നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ കഴിഞ്ഞ മൂന്നുവർഷക്കാലം എത്ര പേർ ഇത്തരം പാസുകൾ ഉപയോഗിച്ചുവെന്ന് കണക്കെടുക്കണമെന്നും പ്രൊഫസർ വി ജെ ജോസഫ് കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞകാലങ്ങളിൽ ഒരു ജനപ്രതിനിധിയും ഈ പാസ് ഉപയോഗിച്ചതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

വീഡിയോ കാണാം

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments