Latest News
Loading...

ട്രാക്ടറിന്റെ ടാങ്കിൽ ഉപ്പുകല്ലിട്ടു.

പാടം പൂട്ടാനെത്തിയ ട്രാക്ടറിന്റെ ടാങ്കിൽ ഉപ്പുകല്ലിട്ട് കേടുവരുത്താൻ സാമൂഹ്യ വിരുദ്ധരുടെ ശ്രമം. ചേർപ്പുങ്കൽ നഴ്സിംഗ് കോളജിനു സമീപത്തെ പാടശേഖരത്ത് ഉഴവിനെത്തിയ ടാക്ടറിന്റെ ടാങ്കിലാണ് ഉപ്പുകല്ലിട്ടത്. പാടശേഖര സമിതി പ്രസിഡന്റ് വാലേപ്പീടികയിൽ മാത്തുക്കുട്ടി തോമസിന്റെ നേതൃത്വത്തിലാണ് ഇവിടെ കൃഷിയിറക്കുന്നത്. തിങ്കളാഴ്ച ഉഴവിനുശേഷം പാടത്തിനു സമീപം പാർക്കു ചെയ്തിരിക്കുകയായിരുന്നു ട്രാക്ടർ . 

.രാവിലെയെത്തിയ ഡ്രൈവറാണ് വാഹനത്തിന്റെ ചുറ്റുപാടും ഉപ്പുകല്ലുകൾ കിടക്കുന്നതായി കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ടാങ്കിലും ഉപ്പുകല്ലിട്ടതായി വ്യക്തമാകുകയായിരുന്നു. ഏറെ കഷ്ടപ്പാടുകൾ സഹിച്ച് കൃഷിയിറക്കുന്ന കർഷകരോട് ഇത്തരത്തിൽ പെരുമാറുന്നത് ഖേദകരമാണെന്ന് മാത്തുകുട്ടി തോമസ് പറഞ്ഞു. ടാക്ടർ നശിപ്പിക്കാൻ ശ്രമിച്ച സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കിടങ്ങൂർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് കർഷകർ. മെക്കാനിക്കുകൾ എത്തി ടാങ്ക് ശുചീകരിച്ച് എൻജിൻ തകരാറുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. 


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments