Latest News
Loading...

ഈരാറ്റുപേട്ടയിൽ പിടികൂടിയത് 2.77 കിലോ കഞ്ചാവ്

ഈരാറ്റുപേട്ടയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ വൻകഞ്ചാവ് ശേഖരം പിടിച്ചെടുത്തു. രണ്ട് കിലോയിൽ അധികം കഞ്ചാവാണ് പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞുനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട പശ്ചിമബംഗാൾ സ്വദേശികളായ വസീം മാലിക്, അലാം ഖിർ എന്നിവരെ ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിലെടുത്തു. 



.ഈരാറ്റുപേട്ട എം ഇ എസ് കവലയിലുള്ള കെട്ടിടത്തിലാണ് വസീം മാലിക് താമസിച്ചിരുന്നത്. ഞായറാഴ്ചയാണ് ഇവിടെ താമസം തുടങ്ങിയത്. രാവിലെ വസീമിന്റെ മുറിയിൽ എത്തിയ സുഹൃത്തായ അലാഖീർ, സാമ്പത്തിക ഇടപാടുകളെ ചൊല്ലി വാക്ക് തർക്കം ഉണ്ടായി. ബഹളവും വാക്കേറ്റവും വർദ്ധിച്ചതോടെ സമീപവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മുറിക്കുള്ളിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.


രണ്ട് പായ്ക്കറ്റുകളിൽ ആക്കി സൂക്ഷിച്ചിരുന്ന 2.27കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. തമ്പാക്ക് അടക്കം മറ്റു ലഹരിപദാർത്ഥങ്ങളും കണ്ടെത്തിയിട്ടുണ്ട്. മേഖലയിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യാനാണ് വസീം കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. വസീമിനെ കെട്ടിട ഉടമയ്ക്ക് പരിചയപ്പെടുത്തിയ ആൾക്ക് വേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികൾക്കിടയിലെ കഞ്ചാവ് വിൽപ്പന സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് പോലീസ് നിരീക്ഷണം ശക്തമാക്കി വരവേയാണ് ഇന്ന് കഞ്ചാവ് പിടികൂടിയത്. ഈരാറ്റുപേട്ട എസ് എച്ച് ബാബു സെബാസ്റ്റ്യൻ എസ് ഐ വിഷ്ണു വി വി തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നൽകി


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments