കേരളാ പോലീസ് മയക്കുമരുന്നിനെതിരെ നടത്തുന്ന ബോധവൽക്കരണ പരിപാടിയിൽ എല്ലാവരും സജീവ പ്രവർത്തകരായി അണിചേർന്ന് ലഹരി വിരുദ്ധ നാടിനായി കൈകോർക്കണമെന്ന് ബിനോയ് തോമസ് പറഞ്ഞു. ലഹരിവസ്തുക്കളുടെ ഉപയോഗം യുവതലമുറയെയും , സമൂഹത്തെയും കാർന്നുതിന്നുന്ന പ്രശ്നമായി മാറി കഴിഞ്ഞിരിക്കുന്നുവെന്നും, വിദ്യാർത്ഥികളും യുവാക്കളും ഇതിനെതിരെ യോദ്ധാക്കളായി ഉണർന്നു പ്രവർത്തിക്കേണ്ട സമയങ്ങൾ അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.
പിറ്റിഎ പ്രസിഡന്റ് സജി കദളിക്കാട്ടിൽ, അധ്യാപകരായ ആന്റണി ജോസഫ് , ജിനു ജോസഫ് , റീനാ ഫ്രാൻസീസ്, റെജി ഫ്രാൻസീസ് , ജിജി ജോർജ് , വിദ്യാർത്ഥി പ്രതിനിധികളായ ഏബിൾ ആന്റണി റോബിൻ, അലീനാ ബിനോഷ് എന്നിവർ പ്രസംഗിച്ചു.

0 Comments