Latest News
Loading...

വാട്സ്ആപ്പ് പണിമുടക്കി

മെറ്റയുടെ കീഴിലുള്ള സമൂഹമാധ്യമമായ whatsapp പണിമുടക്കിൽ . പ്രധാനമായും ഇന്ത്യയിലാണ് തകരാർ അനുഭവപ്പെട്ടത്. 10000 കണക്കിന് ഉപയോക്താക്കൾക്ക് വാട്സാപ്പിൽ സന്ദേശം അയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല.




.പേഴ്സണൽ ചാറ്റുകളും ഗ്രൂപ്പ് ചാറ്റുകളും നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ഡൗൺ ആയ വെബ്സൈറ്റുകൾ സംബന്ധിച്ച വിവരം നൽകുന്ന ഡൗൺഡിറ്റക്ടർ, വാട്സ്ആപ്പ് നിലവിൽ പണിമുടക്കിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈ ഡൽഹി കൊൽക്കത്ത ലക്നൗ തുടങ്ങിയ നഗരങ്ങളിലും തകരാർ റിപ്പോർട്ട് ചെയ്തു.

വാട്സ്ആപ്പ് വെബ്ബിൻറെ പ്രവർത്തനവും തടസപെട്ടിട്ടുണ്ട്. നിങ്ങളുടെ കമ്പ്യൂട്ടറിൻറെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക എന്ന സന്ദേശമാണ് വരുന്നത്. വാട്സ്ആപ്പ് ഇതിനെ സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Post a Comment

0 Comments