Latest News
Loading...

എംജി യൂണിവേഴ്സിറ്റി യൂണിയൻ ഉദ്‌ഘാടനം നാളെ

ഈരാറ്റുപേട്ട : മഹത്മ ഗാന്ധി സർവകാലശാലയുടെ 2021-22 കാലഘട്ടത്തിലെ യൂണിയൻ ഉദ്‌ഘാടനം നാളെ( വ്യാഴം) നടക്കും. അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നടക്കുന്ന യോഗത്തിൽ കവി. മുരുകൻ കാട്ടക്കട യൂണിയൻ ഉദ്‌ഘാടനം ചെയ്യും. 


സർവ്വകാലശാല വൈസ് ചാൻസിലർ ഡോ.സാബു തോമസ്, സിൻഡികേറ്റ് അംഗങ്ങൾ, യൂണിയൻ ചെയ്യർപേഴ്സൺ ജിനിഷ രാജൻ, ജനറൽ സെക്രട്ടറി പിഎസ് യെദുകൃഷ്ണൻ, കോളേജ് മാനേജർ വെരി.റവ. ഡോ. അഗസ്റ്റ്യൻ പാലക്കപറമ്പിൽ . പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് , ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ,എന്നിവർ പങ്കെടുക്കും.

Post a Comment

0 Comments