Latest News
Loading...

മലയിൽ വഴിയറിയാതെ കുടുങ്ങിയവർ തിരികെ എത്തി

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ മുതുകോരമല സന്ദർശിക്കാൻ എത്തിയ രണ്ടംഗസംഘം മലയിൽ കുടുങ്ങി . പൊൻകുന്നം, അടൂർ സ്വദേശികളായ രാജീവ്, ജോജോ എന്നിവരാണ് മലയിൽ കുടുങ്ങിയത്. 


.ഉയരത്തിൽ പുല്ലു വളർന്ന മലയിൽ വഴിയറിയാതെ വിഷമിച്ച ഇവർ ഒടുവിൽ നെറ്റിൽ തിരഞ്ഞ് ഫയർഫോഴ്സിന്റെ നമ്പർ കണ്ടത്തി വിവരമറിയിക്കുകയായിരുന്നു. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സ് സംഘം കൈപ്പള്ളിയിലെത്തിയെങ്കിലും മലമുകളിലേക്ക് എത്തുന്നതിനുമുമ്പ് ഇവർ സ്വയം വഴി കണ്ടെത്തി താഴെ എത്തി. ഈരാറ്റുപേട്ട എസ് എച്ച് ഒ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. 



വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments