Latest News
Loading...

ഉഴവൂർ ഗ്രാമപഞ്ചായത് കുടുംബശ്രീ സംരഭം ആരംഭിച്ചു.

ഉഴവൂർ ഗ്രാമപഞ്ചായത് കുടുംബശ്രീ സംരഭം കൃഷ്ണ ശിവ സ്റ്റോർസ് ആൻഡ് കാറ്ററിംഗ് പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. പുൽപ്പാറയിൽ ഈ സംരംഭം ആരംഭിച്ചിരിക്കുന്നത് ഉഴവൂർ കുടുംബശ്രീ ചെയര്പേർസണ് മോളി രാജ്‌കുമാർ ആണ്. വൈസ് പ്രസിഡന്റ്‌ എലിയമ്മ കുരുവിള, സ്ഥാൻഡിംഗ് കമിറ്റി ചെയർമാൻ തങ്കച്ചൻ കെ എം, മെമ്പര്മാരായ സിറിയക് കല്ലട,ബിനു ജോസ് സെക്രട്ടറി സുനിൽ എസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

കുടുംബശ്രീ അംഗങ്ങൾക്ക് വ്യക്തിഗത സംരംഭങ്ങൾ ആരംഭിക്കുന്നതിനു 50,000 രൂപ ലോൺ,4 ശതമാനം പലിശയിൽ നൽകി വരുന്നു.തയ്യൽ യൂണിറ്റ്, തട്ടുകട, പെൺമ യൂണിറ്റ് തുടങ്ങി നിരവധി സംരംബങ്ങൾ ആണ് കഴിഞ്ഞ മാസങ്ങളിൽ ഉഴവൂർ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്നത് എന്ന് അസിസ്റ്റന്റ് സെക്രട്ടറി അനിൽ കുമാർ, ചെയർപേഴ്സണ് മോളി രാജ്‌കുമാർ, അക്കൗണ്ടന്റ് തുഷാര ബൈജു എന്നിവർ അറിയിച്ചു.

Post a Comment

0 Comments