Latest News
Loading...

ഇരട്ടമെഡൽ നേടിയ റോസ് മരിയയ്ക്ക് അനുമോദനം

ദേശീയ ഗെയിംസിൽ റോവിംഗ് മൽസരത്തിൽ ഇരട്ട സ്വർണമെഡൽ നേടിയ റോസ് മരിയ ജോഷിയ്ക്ക് പൂർവ വിദ്യാലയത്തിന്റെ ആദരം. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെ ക്കൻഡറി സ്കൂളിലാണ് റോഡ് മരിയയ്ക്ക് അനുമോദനമർപ്പിച്ച് സമ്മേളനം നടന്നത്. കോട്ട യം ജില്ലാ കളക്ടർ പികെ ജയശ്രീ ഉപഹാരസമർപ്പണം നിർവഹിച്ചു.

.കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ് റോസ് നേടിയ വിജയമെന്ന് കളക്ടർ പി.കെ ജയശ്രീ പറഞ്ഞു. ജീവിതത്തിൽ സാഹചര്യമനുസരിച്ച് ലക്ഷ്യങ്ങളും മാറും. ലഭ്യമായ സൗകര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ആ ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിയുമ്പോ ഴാണ് ജീവിത വിജയം ഉണ്ടാവുകയെന്നും ജില്ലാ കളക്ടർ പറഞ്ഞു.

കോക്സ് ലെസ് 4, കോക്സ് ലെസ് 8 ഇനങ്ങളിലാണ് റോസ് മരിയ സ്വർണം നേടിയത്. അനുമോദനയോഗത്തിൽ സ്കൂൾ മാനേജർ ഫാ ജോസഫ് പാനാമ്പുഴ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ ആമുഖപ്രസംഗം നടത്തി. പ്രിൻസി പ്പൽ ഡോ.ബെല്ലാ ജോസഫ്, കിടങ്ങൂർ പഞ്ചായത്ത് അംഗം ബോബി കീക്കോലിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോ. മേഴ്സി ജോൺ മൂലക്കാട്ട്, പിടിഎ പ്രസിഡന്റ് റെഡി ജോർജ്ജ്, ഫാ സോമി മാത്യു തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments