Latest News
Loading...

റിവർവ്യൂ റോഡിൻ്റെ ദുരവസ്ഥ പരിഹരിക്കാൻ നടപടി

പാലാ: തകർന്നു കിടക്കുന്ന റിവർവ്യൂ റോഡിൻ്റെ ദുരവസ്ഥയ്ക്കു ശ്വാശ്വത പരിഹാരം കാണാനുള്ള നടപടികൾക്കു തുടക്കം കുറിച്ചതായി  മാണി സി കാപ്പൻ എം.എൽ.എ. പറഞ്ഞു. മീനച്ചിൽ താലൂക്ക് വികസനസമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലാ സ്റ്റേഡിയം ജംഗ്ഷൻ മുതൽ ആർ വി പാർക്ക് വരെയുളള ഒരു കിലോമീറ്റർ ദൈർഘ്യമുള്ള റിവർവ്യൂ റോഡ് തകർന്നത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടാകുകയും വ്യാപക പരാതിയ്ക്ക് ഇടവരികയും ചെയ്തിരുന്നു. എന്നാൽ പൂഞ്ഞാർ ഹൈവേയുടെയോ പുനലൂർ ഹൈവേയുടെയോ ഭാഗമല്ലാത്തതിനാൽ അതിനൊപ്പം നവീകരണം സാധ്യമായിരുന്നില്ല. ഇതേത്തുടർന്ന് മാണി സി കാപ്പൻ മുൻ കൈയ്യെടുത്ത് ബി.സി ഓവലർലേ ചെയ്ത് ഗതാഗതം സുഗമമാക്കാൻ 46.02 ലക്ഷം രൂപ ഇതിനായി അനുവദിപ്പിച്ചു. 

.പിന്നീട് എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ ചെയ്തെങ്കിലും സൂപ്രണ്ടിംഗ് എൻജിനീയറുടെ അനുമതിയോടുകൂടി മാത്രമേ കരാർ വെക്കാൻ കഴിയൂ എന്ന് ഉദ്യോഗസ്ഥർ എം.എൽ.എ യെ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ മാണി സി കാപ്പൻ എം.എൽ.എ സൂപ്രണ്ടിംഗ് എൻജിനീയറെ ബന്ധപ്പെട്ട് അനുമതി ലഭ്യമാക്കി എസ്റ്റിമേറ്റ് എടുത്ത് ഭരണാനുമതി ലഭ്യമായിട്ടും റോഡ് പണി ആരംഭിക്കാത്തതിനെക്കുറിച്ച് മാണി.സി കാപ്പൻ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് കഴിഞ്ഞ ദിവസം കൂടിയ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ വിശദീകരണം തേടിയിരുന്നു.

 

ഇതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് എം.എൽ.എ യുടെ സാന്നിദ്ധ്യത്തിൽ ഇനീഷ്യൽ ലെവൽസ് എടുക്കുന്ന നടപടികളാരംഭിച്ചു. അസിസ്റ്റൻ്റ് എൻജിനീയർ അനു എം.ആർ, മുൻസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, എം.പി.കൃഷ്ണൻ നായർ, മൈക്കിൾ കാവുകാട്ട്, ജോസ് വേരനാനി പ്രശാന്ത്, കോൺട്രാക്ടർ കുര്യാക്കോസ്, പൊതുപ്രവർത്തർ, വ്യാപാരി വ്യവസായ പ്രതിനിധികൾ ഓട്ടോറിക്ഷാ ടാക്സി തൊഴിലാളികൾ എന്നിവർ സന്നിഹിതരായിരുന്നു.


Post a Comment

0 Comments