പാലാ അൽഫോൻസാ കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് ആഭിമുഖ്യത്തിൽ സംസ്ഥാനതല ഇന്റർ കോളിജിയേറ്റ് ക്വിസ്, മൈക്കിൾ എ കള്ളിവയലിൽ മെമ്മോറിയൽ ക്വിസ് കോംപറ്റീഷൻ - കോം സോൾ 2K22 നാളെ ചൊവ്വാഴ്ച്ച 9.30am മുതൽ കോളേജ് സെമിനാർ ഹാളിൽ വച്ച് നടത്തപ്പെടുന്നു. പരിപാടിയുടെ ഉൽഘാടനം കോളജ് മാനേജർ മോൺ. ഡോക്ടർ ജോസഫ് തടത്തിൽ നിർവഹിക്കും.
മഹാത്മ ഗാന്ധി യൂണിവേഴ്സിററി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് അനുസ്മരണ പ്രഭാഷണം നടത്തും. ജോസഫ് എം കള്ളിവയലിൽ, പ്രീതി ജോസഫ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.
നൂറോളം ടീമുകൾ പങ്കെടുക്കുന്ന പരിപാടിയിൽ ഒന്നാം സമ്മാനമായി പതിനായിരം രൂപ, രണ്ടാം സമ്മാനം 5000, രൂപ മൂന്നാം സമ്മാനം 3000 രൂപ എന്നിങ്ങനെ നൽകും.
0 Comments