ചക്കാംപുഴ സേക്രഡ് ഹാർട്ട് ഹോസ്പിറ്റൽ മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സഹകരണത്തോടെ ആരംഭിക്കുന്ന ജനറൽ മെഡിസിൻ ഓ.പി വിഭാഗത്തിന്റെ ഉദ്ഘാടനം സേക്രഡ് ഹാർട്ട് ഹോസ്പിറ്റലിൽ വെച്ച് നടന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 6.30 വരെയാണ് ജനറൽ മെഡിസിൻ വിഭാഗത്തിൽ രോഗികൾക്ക് സേവനം ലഭിക്കുക. ഈ ദിവസം മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ജനറൽ മെഡിസിൻ വിഭാഗം ഡോ. അയ്യപ്പൻ. കെ. അനിൽ രോഗികളെ പരിശോധിക്കും. ഇതിനൊപ്പം തന്നെ സേക്രഡ് ഹാർട്ട് ആശുപത്രിയിലെ മറ്റ് ഓ.പി സേവനങ്ങൾ പതിവ് പോലെ ലഭ്യമായിരിക്കും.
രണ്ടു ആശുപത്രികളിലെയും പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി പാലാ മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കലും മസ് ഹാർട്ട് ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് പ്രൊവിൻഷ്യൽ സിസ്റ്റർ ലിസ്ബത്ത് കടുകകുന്നേലും പരസ്പരം ധാരണാ പത്രം കൈമാറി ഓ.പിയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. വരുന്ന മാസങ്ങളിൽ കൂടുതൽ സേവനങ്ങളും, സൗജന്യ മെഡിക്കൽ ക്യാമ്പുകളും മറ്റും സംഘടിപ്പിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ്ലിൻ തോമസ്, ഹോസ്പിറ്റൽ കൗൺസിലർ സിസ്റ്റർ റോസ് എബ്രഹാം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
അപ്പോയ്മെന്റുകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി 04822 260341 എന്ന നമ്പറിൽ ബന്ധപ്പെടുക.
0 Comments