Latest News
Loading...

സമര പ്രചരണ ജാഥക്ക് തുടക്കം

പൂഞ്ഞാർ : തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ ഉത്തരവുകൾ പിൻവലിക്കുക, തൊഴിൽ ദിനങ്ങൾ 200 ആക്കുക, കൂലി 600 രൂപ വർധിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങളുന്നയിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ 12 ന് നടക്കുന്ന കോട്ടയം ഹെഡ് പോസ്റ്റൊഫിസ് മാർച്ചിന്റെ പ്രചാരണർധം ജില്ലാ പ്രസിഡന്റ്‌ രമേഷ് ബി വെട്ടിമറ്റം നയിക്കുന്ന സമര പ്രചരണ ജാഥക്ക് തുടക്കം. പൂഞ്ഞാർ തെക്കേക്കരയിൽ ആരംഭിച്ച ജാഥ സിഐടിയൂ ജില്ലാ വൈസ് പ്രസിഡന്റ്‌ ലാലിച്ചൻ ജോർജ് ഉദ്‌ഘാടനം ചെയ്തു. 


.ജില്ലാ ജോയിന്റ് സെക്രട്ടറി ജോയി ജോർജ്, ഏരിയ പ്രസിഡന്റ്‌ ടിഎസ് സ്നേഹധനൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ടിഎസ് സിജു, കെ ശശി, കെ റെജി, എൻആർഇജി വർക്കേഴ്സ് ഏരിയ സെക്രട്ടറി ടി മുരളി, മേഖല സെക്രട്ടറി ബീനാ മധുമോൻ, ബിന്ദു സുരേന്ദ്രൻ, തലനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി സുധകാരൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ഷെമീല ഖനീഫ, രാഗിണി ശിവരാമൻ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്‌ കെ ആർ അമീർഖാൻ എന്നിവർ സംസാരിച്ചു.ജാഥ. പൂഞ്ഞാർ, ഈരാറ്റുപേട്ട, തിടനാട്, കൊല്ലപ്പള്ളി, രാമപുരം, പാലാ, ആതിരമ്പുഴ, നീണ്ടൂർ, അർപ്പുകര, എന്നിവിടങ്ങളിലെ സ്വീകരങ്ങൾക്ക് ശേഷം പരിപ്പിൽ അവസാനിച്ചു. വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ഷീജ അനിൽ, ജില്ലാ വൈസ് പ്രസിഡന്റ്‌ എ പി ജയൻ, ജില്ലാ കമ്മിറ്റി അംഗം ബാലകൃഷ്ണൻ, പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി മുരളി, പാല ഏരിയ സെക്രട്ടറി അനൂപ് കുമാർ, ടി ആർ ശിവദാസ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments