Latest News
Loading...

പരമ്പരാഗത രീതിയിലുള്ള നിലത്തെഴുത്ത് കളരിക്ക് ഉരുളികുന്നത്ത് ആരംഭം

ഉരുളികുന്നം ശ്രീ ദയാനന്ദ എല്‍പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഉരുളികുന്നത്ത് നിലത്തെഴുത്തു കളരിക്ക് ആരംഭം കുറിച്ചു. മുന്‍പ് നിലത്തെഴുത്ത് കളരിയിലൂടെയും കളരിയാശാന്മാരിലൂടെയുമാണ് അക്ഷരാഭ്യാസം നടന്നിരുന്നത്. നാട്ടില്‍ അന്യംനിന്ന് പോയ നിലത്തെഴുത്തുകളരിക്ക് പുനര്‍ജീവന്‍ നല്‍കുകയാണ് ശ്രീ ദയാനന്ദ എല്‍ പി സ്‌കൂള്‍ ഈ വിജയദശമി ദിനത്തില്‍.

.
ശ്രീ ദയാനന്ദ എല്‍ പി സ്‌കൂള്‍ ഉരുളികുന്നത്തിന്  സ്ഥലം ദാനം ചെയ്ത ചൊള്ളങ്കല്‍ നാരായണന്‍ നായരുടെ കൊച്ചുമകനും കളരിയാശാനുമായ ശ്രീ രാധാകൃഷ്ണന്‍ നായരാണ്  ആശാന്‍ . വിജയദശമി ദിനത്തില്‍ രാവിലെ സ്‌കൂള്‍ ഹാളില്‍ വെച്ച് സ്‌കൂള്‍ മാനേജര്‍  ഇ ആര്‍ സുശീലന്‍ പണിക്കരുടെ അദ്ധ്യക്ഷതയില്‍ പി എന്‍ പ്രദീപ്കുമാര്‍ (റിട്ട.ഹെഡ്മാസ്റ്റര്‍ എം ജി എം യു പി സ്‌കൂള്‍ എലിക്കുളം) നിലത്തെഴുത്ത് കളരിക്ക് ഭദ്രദീപം തെളിയിച്ചു. 

എലിക്കുളം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എസ് ഷാജി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ മാത്യൂസ് പെരുമനങ്ങാട്, എന്‍ എസ് എസ് യൂണിയന്‍ മേഖല കണ്‍വീനര്‍ അനില്‍കുമാര്‍ , എംജിഎം യുപി സ്‌കൂള്‍ മാനേജര്‍ ര്രാജേഷ് കൊടിപ്പറമ്പില്‍ ,കിന്‍ഡര്‍ ഗാര്‍ട്ടന്‍ പിടിഎ പ്രസിഡണ്ട്  ചന്ദ്രലാല്‍ പി സി സ്‌കൂള്‍ പി ടി എ പ്രസിഡന്റ്   ദീപു മോന്‍ ഉരുളികുന്നം,സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കവിത കെ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Post a Comment

0 Comments