Latest News
Loading...

തുലാവർഷത്തിന് മുന്നോടിയായി രാത്രി മഴ

തുലാവര്‍ഷം നാളെ മുതല്‍ എന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ രാത്രിയിൽ സാമാന്യം ഭേദപ്പെട്ട മഴ . ഭരണങ്ങാനം, പാലാ മേഖലകളിൽ ശക്തമായ കാറ്റും അനുഭവപെട്ടു.   കിഴക്കേ ഇന്ത്യയില്‍ നാളെ മുതല്‍ തുലാവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വ്യാപക മഴ പെയ്തേക്കും.




.ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരിയ തോതില്‍ മഴ പെയ്തേക്കുമെന്നും പ്രവചനം ശരിവച്ചാണ് താലൂക്കിന്റെ പല ഭാഗങ്ങളിലും മഴ പെയ്തത്. മഴ മാറ്റിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചൂടാണ് പകൽ സമയത്ത് അനുഭവപ്പെട്ടത്. 


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments