Latest News
Loading...

റോഡ് തകർന്ന നിലയിൽ


തീക്കോയി : ആറു മാസം മുൻപ് അറ്റകുറ്റ പണി നടത്തിയ തീക്കോയി പഞ്ചയത്തിലെ ഒറ്റയിട്ടി - താഴത്തുകട്ടുപ്പാറ - മംഗളഗിരി റോഡ് തകർന്നു. ഈരാറ്റുപേട്ട വാഗമാൺ റോഡ് പൂർണമായും തകർന്നതിനെ തുടർന്ന് ഏറെ സഞ്ചാരികൾ വാഗമണിലെത്താനായി ഉപയോഗിച്ചിരുന്ന റോഡാണ് ഇപ്പോൾ കാൽ നട യാത്രകാർക്ക് പോലും സഞ്ചാരിക്കാൻ സാധിക്കാത്ത അവസ്ഥയിലെത്തിയത്.

 പൊതുമരാമത് വകുപ്പിൽ നിന്നും അനുവാദിച്ച 25 ലക്ഷം രൂപ മുടക്കി രണ്ടാമത് ടാറിങ് ജോലികൾ നടത്തിയ ഭാഗമാണ് ആദ്യം പൊളിഞ്ഞു തുടങ്ങിയത്. നാട്ടുകാർ പിന്നിട് പരാതിയുമായി പോയതിനെ തുടർന്ന് കരാറുകാരൻ വീണ്ടും ടാറിങ് ജോലികൾക്കായി യന്ത്രങ്ങൾ ഉൾപ്പടെ കൊണ്ടുവന്നിരുന്നു.

എന്നാൽ പിന്നിട് മഴ പെയ്തതത്തോടെ കരറുകാരൻ ടാറിങ് നടത്താതെ മുങ്ങുകയായിരുനെന്നാണ് നാട്ടുകാർ ആരോപിച്ചു. നിലവിൽ കരാറുകാരനെതിരെ ഗ്രാമ പഞ്ചായത്ത്‌ അംഗം ടി ആർ സിബി പൊതുമരമാത്തിന് പരാതി നൽകിയിട്ടുണ്ട്. 


Post a Comment

0 Comments