Latest News
Loading...

ജനകീയ പ്രതിരോധം ലക്ഷ്യം വച്ചു സമ്പൂർണ്ണ ഭവന സന്ദർശനം

ഈരാറ്റുപേട്ട സംയുക്ത മഹല്ല് നവോത്ഥാന വേദി നാടിനെ ലഹരി മുക്തമാക്കാൻ ജനകീയ പ്രതിരോധം ലക്ഷ്യം വച്ചു സംഘടിപ്പിച്ച സമ്പൂർണ്ണ ഭവന സന്ദർശനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ എഴുമണി മുതൽ ആരംഭിച്ച ഈ ജനകീയ മുന്നേറ്റത്തിൽ നൂറുകണക്കിനു പേർ അണിനിരന്നു.45 മസ്ജിദുകൾ കേന്ദ്രീകരിച്ചുള്ള കമ്മറ്റികളാണ് ഇതിനു നേതൃത്വം വഹിച്ചത്. 


.6500 ഭവനങ്ങളിലാണ് ഒറ്റ ദിവസം പ്രചാരണ മാധ്യമം എത്തിച്ചത്.ബാക്കിയുള്ള വീടുകൾ രണ്ടു ദിവസം കൊണ്ടു പൂർത്തീകരിക്കും. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള സമിതികളുടെ രൂപീകരണം ഒന്നാം ഘട്ടമായും ഭവന സന്ദർശനം രണ്ടാം ഘട്ടമായിട്ടുമാണ് ആവിഷ്കരിച്ചത്. മൂന്നാം ഘട്ടമായി 50 വീടുകൾ ഉൾക്കൊള്ളുന്ന ക്ളസ്റ്ററുകൾ നിലവിൽ വരും.10 വീടുകൾക്ക് ഒരു നിരീക്ഷകൻ ഉണ്ടാകും. ക്ളസ്റ്റർ യോഗങ്ങൾ നവംബർ മാസത്തിൽ പൂർത്തീകരിക്കും.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments